BREAKING NEWS

പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്… വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്കം ചെയ്തു, ഒമ്പതാം ക്ലാസുകാരനെ വജുവനൈൽ ഹോമിലേക്ക് മാറ്റി

· · 1 min read
Share: Copied!

കോഴിക്കോട്: പാലക്കാട് തൃത്താല പരതൂർ പള്ളിപ്പുറം സ്‌കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിക്കു നേരെ വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട്ടെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയെ ഡിസംബർ അഞ്ച് വരെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് കുട്ടിയെ മാറ്റിയത്.

അതേസമയം വിദ്യാർഥിക്ക് തോക്ക് ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടാകും. തെളിവെടുപ്പിന്റെ ഭാഗമായി, വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത വെടിയുണ്ട തൃത്താല പൊലീസ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിക്കും. പരുക്കേറ്റ വിദ്യാർഥി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.

വെടിവച്ചതിനു പിന്നാലെ കുട്ടിയുടെ പക്കൽനിന്ന് പോയിന്റ് 22 റിവോൾവർ ആണ് പൊലീസ് പിടിച്ചെടുത്തത്. ഇത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്നും ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോക്കിനുള്ളിൽനിന്ന് ലഭിച്ചത് പഞ്ചാബിൽ നിർമിച്ച വെടിയുണ്ടയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുത്തച്ഛന്റെ തോക്കാണിതെന്നും അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് ലഭിച്ച മൊഴി. തൃത്താല എസ്ഐ എം.എസ്. സത്യജിത്താണ് കേസ് അന്വേഷിക്കുന്നത്.

കുട്ടിയുടെ പക്കൽ തോക്ക് എങ്ങനെ എത്തിയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണു നടപടി.‌‌ കുറ്റം തെളിഞ്ഞാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്

BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം
26 Nov 2026
BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026
BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026