BREAKING NEWS

വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം

· · 1 min read
Share: Copied!

കൊച്ചി: ‘തമാശ’, ‘ഭീമൻറെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ വിശേഷങ്ങൾ പുറത്ത്. വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ് ജോസ്, പത്മപ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് റീലിസ്റ്റിക് സ്റ്റുഡിയോസിൻറെ ബാനറിൽ സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ്.

‘സുലൈഖ മൻസിൽ’ എന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത റൊമാൻറിക് സിനിമയിലൂടെയാണ് റീലിസ്റ്റിക് സ്റ്റുഡിയോസ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്‌ലെൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് ശേഷം റീലിസി്റ്റിക് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

സിജു വിൽസൺ, ദീപക് പറമ്പോൽ, വെറും വർഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഷ്‌റഫ് ഹംസ തന്നെയാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനോടൊപ്പം മിഥുൻ ദിവാകരൻ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ശ്രദ്ധേയ റാപ്പറും സംഗീതജ്ഞനുമായ ഡാബ്‌സി സംഗീതം പകരുന്നു എന്ന പ്രത്യേകതയുമുണ്ട്.

എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: കൃപേഷ് എ.എ, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, മേക്കപ്പ്: ആർ.ജി വയനാടൻ, സൗണ്ട് ഡിസൈനർ: ഫസൽ ബക്കർ, ലൈൻ പ്രൊഡ്യൂസർ: ഷംസുദ്ദീൻ മങ്കരത്തൊടി, ആക്ഷൻ: കാർത്തികേയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തേക്കപ്പാട്ട്, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: കിരൺദാസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026
BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026
BREAKING NEWS
'ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; അതുകൊണ്ട് ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026