BREAKING NEWS

വെല്ലുവിളി രാഹുലിന് മാത്രമല്ല, വിഡിഎസിനും!! കേരള,  തെലങ്കാന, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ ഞാനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാർ, ഈ സർക്കാരുകളെല്ലാം അധികാരത്തിലേറിയത് ​ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ട് ചോരിയിലൂ‌ടെ -അസം മുഖ്യമന്ത്രി

· · 1 min read
Share: Copied!

ഗുവാഹത്തി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ​ഗ്യാനേഷ് കുമാറിനും എസ്ഐആറിലൂടെയുള്ള വോട്ടുവെട്ടലിനുമെതിരെ ഇന്ത്യാ സഖ്യത്തി പ്രതിഷേധം കനക്കുന്നതിനിടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽനിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെയാണ് ഹിമന്ത വിമർശിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കേരളത്തിലെയും തെലങ്കാനയിലെയും കർണാടകയിലെയും സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ താനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാറാണെന്നായിരുന്നു ഹിമന്തയുടെ വെല്ലുവിളി.

‘‘രാഹുൽ ഗാന്ധിയും കോൺഗ്രസും അവർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഞാനും തയാറാണ്. കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവയ്ക്കാൻ തയാറാകണം. കാരണം ഈ സർക്കാരുകളും ഗ്യാനേഷ് കുമാറിന്റെ കീഴിൽ ‘വോട്ട് ചോരി’യിലൂടെ അധികാരത്തിലേറിയതാണ്.

ഇപ്പോൾ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടി ആവശ്യത്തിന് ആളുകളില്ല. അതുകൊണ്ട് അവർക്ക് അസമിൽനിന്ന് ഉൾപ്പെടെ രാജ്യത്തിന്റെ പലയിടത്തു നിന്നും ആളുകളെ വിലയ്ക്കെടുത്ത് ഡൽഹിയിൽ എത്തിക്കേണ്ട അവസ്ഥയാണ്.’’– ഗുവാഹത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിമന്ത ആരോപിച്ചു.

എസ്ഐആറിനെ പിന്തുണച്ച ഹിമന്ത അത് രാജ്യത്തിന് അനിവാര്യമായ ഒന്നാണെന്നും പറഞ്ഞു. ‘‘എസ്ഐആർ ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. അസം, ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ ഉണ്ടായ വൻ മാറ്റം അനധികൃത കുടിയേറ്റത്തെ തുടർന്നാണ്. അനധികൃതമായ കടന്നുകയറ്റങ്ങൾ ഒരോ ദിവസവും നടക്കുന്നുണ്ട്. അവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ തന്നെ ആകെ മാറും. എല്ലാ അഞ്ചു വർഷവും എസ്ഐആർ വേണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ.’’– ഹിമന്ത പറഞ്ഞു. കോൺഗ്രിസിന്റെ പ്രതിഷേധത്തിൽ ജനപിന്തുണയില്ലെന്നും രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കാൻ ഏതാനും ദിമാഗി നക്സലുകളാണ് സമരത്തെ ഇപ്പോൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു……….. ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍

BREAKING NEWS
യുവാവിന്റെ തല വെട്ടിക്കൊണ്ടുപോയത് കുക്കി സായുധസംഘാംഗം? തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദ...
13 Oct 2026
BREAKING NEWS
ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
13 Oct 2026
BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026
BREAKING NEWS
"ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും", പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ല...
13 Oct 2026