BREAKING NEWS

അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു……….. ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുക്ഷാമത്തിനു കാരണം കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിയമസഭയിൽ. ആരോഗ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. അധികാരനഷ്ടത്തിന്റെ സങ്കടത്തിലുള്ള രോഗത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു എന്നും ബാക്കി രോഗങ്ങൾക്കു മരുന്നുണ്ടെന്നും മന്ത്രി മുരളീധരൻ പറഞ്ഞത് സഭയിൽ ബഹളത്തിനിടയാക്കി. മന്ത്രിയെന്ന നിലയിൽ ഇത്തരത്തിൽ മറുപടി പറയുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

സഭയിൽ സ്വീകരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ സ്പീക്കർ പരാമർശം നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. മരുന്നുവാങ്ങലിനു പിന്നിലെ ഡീലുകൾ പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വൻകിട കോർപറേറ്റ് ആശുപത്രികൾക്കു ചികിത്സാരംഗം അടിയറവു വയ്ക്കാനുള്ള ശ്രമമാണോ എന്നു സംശയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ കൃത്യസമയത്ത് പർച്ചേസ് ഓർഡർ നൽകാതിരുന്നതും മരുന്നുകമ്പനികൾക്കു ഭീമമായ തുക കുടിശിക നൽകാതിരുന്നതും മൂലമാണ് 26 മരുന്നുകൾക്കു അൽപം ക്ഷാമമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ലോക്കൽ പർച്ചേസ് നടത്തിയും മരുന്ന് സ്‌റ്റോക്കില്ലാത്ത ഇടത്തേക്ക് റീഅറേഞ്ച് ചെയ്തും പ്രശ്‌നം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കി മരുന്നു വാങ്ങാനുള്ള നടപടി ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷവും മരുന്നുവാങ്ങുന്നത് സർക്കാർ കമ്മിഷൻ വാങ്ങിയിരുന്നു. അമേരിക്കൻ കമ്പനിയായ ബ്ലാക്ക് സ്‌റ്റോണിന്റെ ഏജന്റുമാരായി സ്വകാര്യ കമ്പനികൾക്കു വേണ്ടി പണിയെടുക്കുകയാണ് പ്രതിപക്ഷമെന്നും മുരളീധരൻ വിമർശിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനു സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026
BREAKING NEWS
പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു, പകൽ മുഴുവൻ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയത്, ധൈര്യമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാത്ത മുഴുവൻ ദൃശ്യങ്...
13 Oct 2026
BREAKING NEWS
വെല്ലുവിളി രാഹുലിന് മാത്രമല്ല, വിഡിഎസിനും!! കേരള,  തെലങ്കാന, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ ഞാനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാർ, ഈ സർക്കാരുകളെല്ലാം അധികാരത്തിലേറിയത് ​ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ട് ചോരിയിലൂ‌ടെ -അസം മുഖ്യമന്ത്രി
13 Oct 2026