BREAKING NEWS

പൾസർ സുനിക്ക് കുരുക്കായത് ആ മെമ്മറി കാർഡ്, രഹസ്യ ഫോൾഡറിൽ സുനിയുമായി അടുപ്പമുള്ള സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങൾ, സ്ത്രീകളുടെ ദൃശ്യങ്ങൾ ‘ഡിയർ’ എന്ന പേരിൽ, നടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫോൾഡറിൽ, ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ!! ശിക്ഷാവിധി 12 മണിക്കു ശേഷം,

· · 1 min read
Share: Copied!

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ വിധിക്കും. കേസിലെ ആദ്യ 6 പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. ഇതിനായി ജഡ്ജി ഹണി എം.വർഗീസ് കോടതിയിലെത്തി. മറ്റു കേസുകൾ പരി​ഗണിക്കുന്നു. എന്നാൽ ശിക്ഷാവിധി 12 മണിക്കു ശേഷം മാത്രമാണുണ്ടാവുക,

അതേസമയം, വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കേസിൽ പ്രധാന തെളിവായതും. നടിയുടേത് മാത്രമല്ലാതെ സുനിയുമായി അടുപ്പമുണ്ടായിരുന്ന മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും ഈ മെമ്മറി കാർഡിൽ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ രഹസ്യഫോൾഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. ‘ഡിയർ’ എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോൾഡർ ഉണ്ടായിരുന്നത്. `മൈ’ എന്ന ഫോൾഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. പ്രതി ഇത്തരത്തിലുളള കൃത്യം പലതവണ നടത്തിയെന്ന് ഇന്നത്തെ അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ അറിയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഇതിനിടെ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ വെറുതെ വിട്ടതിനു പിന്നിലെ കാരണവും ഇന്നറിയാം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026