BREAKING NEWS

കളിക്കുന്നതിനിടെ 12കാരിയെ കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി, പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കി, പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശില്‍ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. പതിനഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രതികളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും തുടർ നിയമനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. പ്രതികളും പെൺകുട്ടിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും പരസ്പരം അറിയുന്നവരുമാണെന്നും പൊലീസ് പറഞ്ഞു.

അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതി പ്രകാരം, വെള്ളിയാഴ്ച അഞ്ച് ആൺകുട്ടികളും പ്രദേശത്തെ ഗോതമ്പ് പാടത്തിനു സമീപം കളിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയും അൽപ്പനേരം ഇവർക്കൊപ്പം ചേർന്നു. പിന്നീട് ആൺകുട്ടികൾ പെൺകുട്ടിയെ സമീപത്തുള്ള കരിമ്പ് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പ്രദേശത്തേക്ക് ഒരു കർഷകൻ വരുന്നത് കണ്ടതോടെ ആൺകുട്ടികൾ കരിമ്പ് തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാനസികമായി തകർന്ന നിലയിൽ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയാണ് വിവരം അമ്മയോട് പറഞ്ഞത്. മകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനെ സമീപിച്ച് എഫ്ഐആർ പരാതി നൽകുകയായിരുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026