LATEST UPDATES

പുതിയ ബലേനോ ഫേസ് ലിഫ്റ്റ് കേരളത്തിൽ അവതരിപ്പിച്ച് പോപ്പുലർ നെക്‌സ

· · 1 min read
Share: Copied!

കൊച്ചി: കുറ്റുക്കാരൻ ഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവ്വീസസ് ലിമിറ്റഡ്, പുതിയ മാരുതി സുസുക്കി ബലേനോ ഫേസ് ലിഫ്റ്റ് പോപ്പുലർ നെക്‌സ പാലാരിവട്ടം ഷോറുമിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, മാധ്യമപ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും വാഹനപ്രേമികളുടെയും സാന്നിധ്യത്തിൽ അദ്ദേഹം വാഹനം ഔപചാരികമായി അനാച്ഛാദനം ചെയ്തു.

നവീകരിച്ച രൂപകൽപ്പന, മെച്ചപ്പെട്ട സവിശേഷതകൾ, മികച്ച പ്രകടനം എന്നിവയുമായി
എത്തുന്ന പുതിയ ബലേനോ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആധിപത്യം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു. 5.99 ലക്ഷം രൂപയിൽ തുടങ്ങുന്ന രീതിയിലാണ് പുതിയ ബലേനോയുടെ വില വരുന്നത്. കൂടാതെ, 24.77 കി.മീ/ലിറ്റർ മൈലേജും ഉണ്ട്. ശൈലിയും സാങ്കേതികവിദ്യയും വിശ്വാസ്യതയും ഒരുമിച്ച് തേടുന്ന കേരളത്തിലെ വളർന്നുവരുന്ന ഉപഭോക്തൃ വിഭാഗത്തിന് ഈ മോഡൽ എങ്ങനെ അനുയോജ്യമാകുന്നു എന്ന് പോപ്പുലർ നെക്സയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ വിശദീകരിച്ചു.

എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ഭാഗമായ പോപ്പുലർ വെഹി ക്കിൾസ് ആൻഡ് സർവ്വീസസ്, കേരളത്തിലെ വാഹന വിപണന രംഗത്ത് തലമുറകളായി വിശ്വസ്തമായ പേരാണ്. തുടക്കം മുതൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആദരണീയവുമായ വാഹന ഡീലർഷിപ്പ് ശൃംഖലകളിലൊന്നായി വളർന്ന പോപ്പുലർ, ഉപഭോക്തൃ വിശ്വാസത്തിന്റെയും സേവന മികവിന്റെയും നൂതനത്വത്തിന്റെയും പര്യായമായി തുടരുന്നു. ഇന്ന് കേരളം, തമിഴ്നാട്, കർണ്ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള നിരവധി കേന്ദ്രങ്ങളിലായി മാരുതി സുസുക്കിയുടെ നെക്‌സ, അരീന ചാനലുകളെ പോപ്പുലർ വെഹിക്കിൾസ് പ്രതിനിധീകരിക്കുന്നു.

പാലാരിവട്ടത്തെ ഈ ലോഞ്ച്, ഈ ദീർഘകാല യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ്. പോപ്പുലർ മാരുതിയിൽ പുതിയ ബലേനോയുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത് കൂടാതെ, കേരളത്തിലെ മറ്റൊരു മാരുതി ഡീലറും നല്കാത്ത എക്സ്‌ക്ലൂസീവ് ഓഫറുകളാണ് പോപ്പുലർ മാരുതി പുതിയ ബലേനോക്ക് നല്കുന്നത്. ബലേനോ നേരിട്ട് കാണാനും അനുഭവിക്കാനും ഉപഭോക്താക്കളെ പോപ്പുലർ നെക്‌സ് പാലാരിവട്ടം ക്ഷണിക്കുന്നു.

ചടങ്ങിൽ നെക്‌സ പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സുഭാഷ് രാമകൃഷ്ണൻ , സെയിൽസ് ഹെഡ് രശ്മി അജയ്, കുറ്റൂക്കാരൻ ഗ്രൂപ്പ് ബ്രാൻഡ് മാനേജർ ഷഫീഖ് താജുദീൻ, എന്നിവർ പങ്കെടുത്തു.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഏറ്റവും അടുത്തുള്ള പോപ്പുലർ നെക്‌സ
ഷോറൂം സന്ദർശിക്കുക,
Mob: 9567500883

BREAKING NEWS
ആദ്യ ഭർത്താവിനെ ശോഭയും മഞ്ജുനാഥും ചേർന്ന് കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി കത്തിച്ചു... വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി കിണറ്റിലെറിഞ്ഞ് കൊന്നു, യുവതിയുടെ പിഞ്ചുകുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയിൽ ഉപേക്ഷിച്ചു... കോളിളക്കം സൃഷ...
26 Nov 2026
BREAKING NEWS
വി.ഡി. സതീശനുമായി ഒരു പിണക്കവുമില്ല, മുൻപ് ഞങ്ങൾ ചക്കരയും ഈച്ചയും പോലെ നടന്നതല്ലേ? കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാം... പിണറായി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല!! തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്, ഒരു കേസിൽ പോലും ഞാൻ കുറ്റക്കാരൻ അല്ല, എന്നിട്ടും...
26 Nov 2026
BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
സദ്ദാം ഹുസൈന്റെ ആഡംബര വിമാനം വിൽപ്പനയ്ക്ക്; വില വെറും 8.34 കോടി, രാജകീയ സൗകര്യങ്ങളുള്ള'പറക്കും കൊട്ടാരം' വാങ്ങാൻ അവസരം!
26 Nov 2026