BREAKING NEWS

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്നു; അതിനിടെയാണ് അവിചാരിതമായി വന്ന ഉരുൾപൊട്ടൽ ദുരന്തം ജോസഫിൻ ജോണിയെന്ന 24 കാരന്റെയും അമ്മയുടെയും ജീവനെടുത്തത്; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് വീടിരുന്ന സ്ഥലത്തുനിന്നും 500 അടി താഴ്ചയിൽ

· · 1 min read
Share: Copied!

കോട്ടയം: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ട പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് ജോസഫിൻ ജോണി (24) അപകടത്തിൽ കാലിനു പരുക്കേറ്റ് വീട്ടിൽ കഴിയുന്നതിനിടെയാണ് ദുരന്തത്തിനിരയായത്. . ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മാതാവ് റെജീനയും ജോസഫിൻനുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ കുടുങ്ങിക്കിടന്ന റെജീനയുടെ മൃതദേഹവും ലഭിച്ചു. ഭർത്താവ് എം.ജെ.ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെട്ടു. മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.

രണ്ടാമത്തെ മകനാണ് ജോസഫിൻ ജോണി. ചൂണ്ടച്ചേരി എൻജിനിയറിങ് കോളജ് കന്റീൻ ജീവനക്കാരനാണ്അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. അച്ഛൻ ജോണി സ്കൂൾ‍ ബസ് ഡ്രൈവറാണ്. ഇളയ പെൺകുട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. ഇടമല ഭാഗത്തുനിന്നാണ് ഉരുൾ വന്നത്. സാധാരണ ഉരുൾപൊട്ടാത്ത പ്രദേശമാണെന്നു നാട്ടുകാർ പറയുന്നു.

ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെടുത്തത്. വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടൽ പ്രദേശത്തെയാകെ തകർത്തു. വീട് പൂർണമായി തകർന്നു. ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയെയും മകൻ രാജേഷിനെയും രക്ഷപ്പെടുത്തി. പരുക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.

ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026