എറണാകുളം: സഹപ്രവർത്തകനെതിരെ തയ്യാറാക്കിയ പരാതി അബദ്ധത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരാതിക്കത്ത് സ്റ്റാറ്റസായി പങ്കുവെച്ചത്.
പേര് പരാമർശിക്കാതെയാണ് പരാതി തയ്യാറാക്കിയിരുന്നത്. ‘ഓപ്പറേഷൻ തൂഫാൻ’ അട്ടിമറിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്. അബദ്ധം മനസ്സിലായ ഉടൻ സ്റ്റാറ്റസ് പിൻവലിച്ചെങ്കിലും അതിനുമുമ്പ് തന്നെ സഹപ്രവർത്തകരിൽ പലരും ഇതിന്റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു.
സംഭവം വിവാദമായതോടെ എറണാകുളം റൂറൽ എസ്.പി. പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിയുടെ ഉള്ളടക്കവും അത് സ്റ്റാറ്റസായി പുറത്തുവന്ന സാഹചര്യവും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും


















































