BREAKING NEWS

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട പാതയ്ക്കരികിൽ ജെലാറ്റിൻ സ്റ്റിക്കുകൾ; കണ്ടെത്തിയത് മോദി ബെംഗളൂരുവിൽ എത്തും മുമ്പ് നടത്തിയ സുരക്ഷാ പരിശോധനയിൽ ; ഒരാൾ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ നിശ്ചയിച്ചിരുന്ന വഴിയിൽ വൻ സുരക്ഷാവീഴ്ച. പാതയുടെ സമീപത്തുനിന്ന് സ്‌ഫോടകവസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് ഇവ കണ്ടെടുത്തത്.

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബെംഗളൂരുവിലെത്തുന്നത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നുമാണ് വിവരം. കോരമംഗലയ്ക്കു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എച്ച്എഎല്ലിന്റെയും ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ സന്ദേശത്തിന് പിന്നാലെ പോലീസ് രണ്ടിടത്തും പരിശോധന നടത്തിയിരുന്നു. എച്ച്എഎലിന്റെ പരിസരത്തുനിന്ന് സംശയകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ആർട്ട് ഓഫ് ലിവിങ് സെന്ററിന് സമീപത്ത് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയ്ക്കരികിലെ കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.

പ്രണയബന്ധത്തിന് കാമുകിയുടെ ഭര്‍ത്താവ് തടസമായി, മുഖം മറച്ചെത്തി ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു, ബോധം കെട്ട് വീണാല്‍ കത്തിക്കാന്‍ കയ്യില്‍ പെട്രോളും, പ്രതി അറസ്റ്റില്‍

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026