BREAKING NEWS

സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം… സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരായ പിണറായിയുടെ ഹർജി തള്ളി

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ പിണറായിക്ക് തിരിച്ചടി. വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ന‍ൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളി. എഫ്ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം.

വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് കോടതി തള്ളിയത്.

അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആർഎൽ– എക്സാലോജിക് പണമിടപാടിലും മരുമകൻ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലൻസ് 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പിണറായി ഹർജി നൽകിയത്. 2 കേസിലും പിണറായിയുടെ മകൾ ടി. വീണ രണ്ടാം പ്രതിയാണ്. അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചനയുമാണു ചുമത്തിയത്.

തൂഫാൻ പരമ തട്ടിപ്പ്, പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നത്, തനിക്ക് ഇതെല്ലാം അറിയാം, വിവാദപരാമര്‍ശവുമായി ആര്‍ ശ്രീലേഖ

BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026
BREAKING NEWS
തൂഫാൻ പരമ തട്ടിപ്പ്, പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നത്, തനിക്ക് ഇതെല്ലാം അറിയാം, വിവാദപരാമര്‍ശവുമായി ആര്‍ ശ്രീലേഖ
15 Oct 2026