BREAKING NEWS

‘ഈ കൈകൾ ശുദ്ധമാണ്, എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അതു അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, അതുമാത്രമേ മാമൻ മാത്യുവിനോടും മലയാള മനോരമയോടും എനിക്ക് പറയാനുള്ളു, ഞാനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ല’- പിണറായി

· · 1 min read
Share: Copied!

തൃശൂർ: തന്റെ മകൾ വീണയ്‌ക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതുകൊണ്ടു മാത്രം അവർക്ക് വിചിത്രമായ നടപടികൾ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല. തന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്. എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, അതുമാത്രമേ മാമൻ മാത്യുവിനോടും മലയാള മനോരമയോടും എനിക്ക് പറയാനുള്ളു- പിണറായി വിജയൻ പറഞ്ഞു. അതുപോലെ ഇഡിയുടെ നടപടികൾ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവർ പിന്തുടർന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചുതരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദമെന്നും എന്നാൽ മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചു.

കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയില്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോൾ 6000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചത്. പക്ഷെ ദിനംപ്രതി വില വർധിക്കുകയാണ്. കഴിഞ്ഞ വർഷം വില നിയന്ത്രിക്കാൻ സർക്കാർ ഇടപ്പെട്ടു. ഉൽപന്നങ്ങൾ നേരിട്ട് വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. വില പിടിച്ച് നിർത്താൻ ഫലപ്രദമായ നടപടി സർക്കാർ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ അത്തരം നടപടികൾ സ്വീകരിച്ചതായി കാണുന്നില്ല. അരി, പഞ്ചസാര, ഉൾപ്പെടെയുള്ള ഉപയോഗ സാധനങ്ങൾക്ക് വിലകൂടി. അരി വില 15 രൂപ വർദ്ധിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം കുറച്ചു. പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്നവർക്ക് ആയിരം രൂപ നൽകുന്ന പദ്ധതി വെട്ടിക്കുറച്ചു. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പേ ലഭിക്കുമോ എന്നതിലും ഉറപ്പില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

‘ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ അവർ തന്നെ‘; ആർഎസ്എസിനെതിരെ ഉപരോധ നിർദേശം; USCIRFനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026