BREAKING NEWS

പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ​ഗതാ​ഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയം- ​ഗണേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന ​ഗതാ​ഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി നഷ്ടത്തിൽ പോയതിന്റെ ഒരു കാരണം താൻ പരസ്യമാക്കാം എന്നുപറഞ്ഞായിരുന്നു മന്ത്രി ഗണേഷ് കുമാർ പ്രസംഗം ആരംഭിച്ചത്.

പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന പതിവ് മുൻപ് കെഎസ്ആർടിസിക്കുണ്ടായിരുന്നു. പക്ഷെ പുതിയ ബസ് ഉപയോഗിക്കുന്ന പ്രൈവറ്റുകാർ പലപ്പോഴും മത്സര ഓട്ടം നടത്തി. ഇതോടെ സുരക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ ഇതിനു തയാറായില്ല. താൻ മന്ത്രിയായി എത്തിയപ്പോൾ പ്രൈവറ്റ് ബസുമായി മത്സരിക്കേണ്ട എന്ന നയം സ്വീകരിച്ചു. അവർ ഒരു ബിസിനസാണ് നടത്തുന്നത്, അവർ ടാക്സ് അടയ്ക്കുന്നവരാണ്, അവർ അത് നടത്തട്ടെ. പ്രൈവറ്റുകാരുമായി മത്സര ഓട്ടം വേണ്ട. പകരം കെഎസ്ആർടിസിക്ക് മാത്രമായുള്ള റൂട്ടുകളിൽ പുതിയ ബസ് ഉപയോഗിച്ച് സർവീസ് ആരംഭിച്ചു.

കൂടാതെ പ്രൈവറ്റ് ബസ് പോകാത്ത റൂട്ടുകളിലേക്ക് കെഎസ്ആർടിസി മാറി. ലോക്കൽ ബസുകളിൽ ഇതിലൂടെ നല്ല കലക്‌ഷൻ ഉണ്ടായതായും മന്ത്രി പറഞ്ഞു. അനാവശ്യമായ മത്സരയോട്ടം വേണ്ടെന്ന് തീരുമാനിച്ചതിലൂടെയാണ് ഇതു സാധിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം ഗണേഷ് കുമാർ പ്രസംഗിച്ചതിനു പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പറഞ്ഞതിനെ തിരുത്തി. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തു കെഎസ്ആർടിസി ഓടാതിരിക്കുക, അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി. അങ്ങനെ വന്നാൽ വലിയ പ്രയാസങ്ങളുണ്ടാക്കും. അതൊഴിവാക്കേണ്ടതാണ്. കേരളത്തിൽ ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഓടുന്നുണ്ട്. ഇവിടെനിന്നെല്ലാം കെഎസ്ആർടിസിയെ പിൻവലിക്കാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ താൻ പ്രൈവറ്റ് ബസുമായി അനാവശ്യ മത്സരമില്ലെന്നാണ് പറഞ്ഞതെന്നും എല്ലാ സ്ഥലത്തും മാറിക്കൊടുക്കും എന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകളോടു മത്സരിച്ചാണ് കെഎസ്ആർടിസി മുന്നേറുന്നത്. ബെംഗളൂരു റൂട്ടിൽ പ്രൈവറ്റ് ബസുകൾ നേടുന്നതിനെക്കാളും വരുമാനം കെഎസ്ആർടിസിക്കുണ്ട്. ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ഒരു തെളിവുകളും ശേഖരിക്കുന്നില്ല, ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക, കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നു, പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? അവരുടെ വീട്ടിലേക്കു മാർച്ച് നടത്താൻ- വിഡി സതീശൻ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026