BREAKING NEWS

ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ഒരു തെളിവുകളും ശേഖരിക്കുന്നില്ല, ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക, കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നു, പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? അവരുടെ വീട്ടിലേക്കു മാർച്ച് നടത്താൻ- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ കേസിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നുവെന്നും ഒരു തെളിവുകളും ശേഖരിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. ഈ കേസിൽ പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളത്. ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക. അതോടെ കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

സ്വർണം കേട്ടത് സിപിഎം നേതാക്കളാണ്. അവരെ ഭരണകൂടവും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നു. അതിന് സോണിയ ഗാന്ധിയെ പറയുന്നത് എന്തിന്? സോണിയ ഗാന്ധിയെ മനപ്പൂർവ്വം ഈ കേസിലേക്കു വലിച്ചിഴയ്ക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. സിപിഎം ബിജെപി ധാരണയാണെന്നും ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? സിപിഐ മന്ത്രിമാർ അവരെ നിയമസഭയിൽ വന്ന ആവർത്തിച്ചാവർത്തിച്ച് അധിക്ഷേപിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

അതുപോലെ സ്പീക്കർക്കർക്കു സ്വന്തമായ അഭിപ്രായം ഇല്ലെന്നും വിഡി സതീശൻ വിമർശനമുന്നയിച്ചു. ഇന്ന് അഞ്ചു മന്ത്രിമാർക്ക് സംസാരിക്കാൻ അവസരം കൊടുത്തു. അതിൽ നാലുപേരും പ്രതിപക്ഷ നേതാവിനെ വിമർശിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും വിഡി സതീശൻ പറഞ്ഞു. എകെജി സെൻററിൽ ഇരുന്നും മന്ത്രിമാരുടെ വസതിയിൽ നിന്നും വ്യാപകമായി വ്യക്തിപരമായി തേജോവധം ചെയ്യുകയാണ്. ഇതിൽനിന്ന് സിപിഎം ഭരണകൂടത്തിന് രക്ഷപ്പെടാൻ ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. സ്വർണ്ണ കവർച്ചയുടെ പിന്നിൽ പ്രവർത്തിച്ച ഉന്നതന്മാരിലേക്ക് എത്താൻ ഉണ്ട്. അവരിലേക്ക് എത്തുന്നതുവരെ യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടു പോകും. 90 ദിവസമായി കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സഹായിക്കാനെന്നും വി ‍ഡി സതീശൻ ആരോപിച്ചു.

അതുപോലെ മന്ത്രി വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം, ചർച്ചയല്ല വേണ്ടത്. പ്രതിപക്ഷത്തിന്റെ ഡിമാൻഡ് അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026