BREAKING NEWS

ക്ലാസ് മുറികൾ കൈയ്യടക്കി കുരങ്ങുകൾ; പഠിപ്പ് മുടങ്ങുന്നു, കുട്ടികളുടെ ഉച്ചഭക്ഷണവും പാത്രങ്ങളും തട്ടിയെടുക്കുന്നു; തൊട്ടടുത്ത ആശുപത്രിയിലും ശല്യം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

· · 1 min read
Share: Copied!

പനമരം: ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിലും കുരങ്ങുശല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കുരങ്ങുകൾ രോഗികൾക്കും വിദ്യാർഥികൾക്കും സമീപവാസികൾക്കും ഭീഷണിയാകുകയാണ്. വാനരശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

ആശുപത്രിയിലെത്തുന്ന രോഗികളുടെ കൈവശമുള്ള സാധനങ്ങളും ഭക്ഷണപ്പൊതികളും കുരങ്ങുകൾ പിടിച്ചുപറിക്കുന്നതായി പരാതിയുണ്ട്. ആശുപത്രി വാർഡുകളിലും ഒ.പി. പരിസരത്തും കുരങ്ങുകൾ താവളമാക്കുന്നതും ജീവനക്കാരെ ആശങ്കയിലാക്കുന്നു.

തൊട്ടടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലും സ്ഥിതി ഗുരുതരമാണ്. കുരങ്ങുകൾ കൂട്ടത്തോടെ ക്ലാസ് മുറികളിലേക്ക് ഇരച്ചുകയറുന്നതുമൂലം അധ്യയനം തടസ്സപ്പെടുന്നു. വിദ്യാർഥികളുടെ ഉച്ചഭക്ഷണവും ഭക്ഷണപ്പാത്രങ്ങളും കുരങ്ങുകൾ കവരുന്നതായും പരാതിയുണ്ട്. ചിലപ്പോഴൊക്കെ കുട്ടികളെ ആക്രമിക്കാൻ മുതിരുന്നതായും നാട്ടുകാർ പറയുന്നു.

പരിസരത്തെ മരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും തമ്പടിക്കുന്ന കുരങ്ങുകൾ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. ഏറെക്കാലമായി പ്രദേശത്ത് വാനരശല്യം തുടരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

വനംവകുപ്പും തദ്ദേശ സ്വയംഭരണ അധികൃതരും അടിയന്തരമായി ഇടപെട്ട് കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആശുപത്രിയിലെ രോഗികളുടെയും സ്കൂളിലെ വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026
BREAKING NEWS
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 49കാരൻ കുഴഞ്ഞുവീണു മരിച്ചു
16 Oct 2026
BREAKING NEWS
’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം
16 Oct 2026
BREAKING NEWS
മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
16 Oct 2026