BREAKING NEWS

ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു, ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി!! പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകവേ

· · 1 min read
Share: Copied!

പാലാ: കളത്തൂക്കടവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുണ്ടക്കയം കൊക്കയാർ കമലഭവനിൽ കൃഷ്ണന്റെ മകൻ കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളേജിലെ വിദ്യാർഥിയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വലിയമംഗലം തടിമില്ലിന് സമീപമായിരുന്നു അപകടം. പരീക്ഷയ്ക്കായി കോളേജിലേക്ക് പോകവേ, ശിവ സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയിൽ തെന്നി എതിരെവന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. മഴ പെയ്തിരുന്നതിനാലാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയെത്തിയാണ് റോഡിലെ രക്തം കഴുകിനീക്കിയത്. തൃശൂരിൽനിന്ന് അടൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.

ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി. സംസ്‌കാരം പിന്നീട്.

റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും… കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി… ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ നിയമനം!! അന്വേഷണം ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കും- മുഖ്യമന്ത്രി

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026