കോഴിക്കോട്: തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാർ ഫ്ലക്സ്ബോർഡ് വച്ചു. ചെന്നൈ പൊലീസ് കഴിഞ്ഞദിവസം എൻകൗണ്ടറിലൂടെ കൊടുംകുറ്റവാളിയെ വെടിവച്ചു കൊന്നതറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ പേരാമ്പ്രക്കാർ. തമിഴ്നാട്ടിൽ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയെയാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈ പൊലീസ് വെടിവച്ചുകൊന്നത്....
കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണു റിപ്പോർട്ടുകൾ.
ആറു കൊലപാതകം, 14 വധശ്രമം, പണം...
ശ്രീനഗർ: കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് ഉൾപ്പെടെ കൈനിറയെ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിൽ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. അധികാരത്തിൽ എത്തിയാൽ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ. എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ...
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു...
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അമലയും വീട്ടുടമയും നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമലയുടെ വാദം തെറ്റാണെന്ന്...
രാജ്കോട്ട്: പ്രായാധിക്യത്തെ തുടര്‍ന്ന് അസുഖബാധിതയായ അമ്മയെ പരിചരിക്കാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് ടെറസില്‍ നിന്ന് തള്ളിയിട്ടുകൊന്ന മകന് അറസ്റ്റില്‍. രാജ്കോട്ടിലെ ഫാര്‍മസി കോളേജ് അധ്യാപകനായ സന്ദീപ് നാഥ്വാനി ആണ് അമ്മയായ ജയശ്രീബെന്നിനെ ടെറസ്സില്‍ നിന്ന് തള്ളിയിട്ട് കൊന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാസത്തില്‍ ശരാശരി...