എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദ്ദേശം. ഇത് മൂന്നുമാസ കാലാവധിയും ആക്കിയേക്കും. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്.ബി.ഐ ആലോചിക്കുന്നത്. ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്.ബി.ഐ പിഴ ഈടാക്കിയത് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയും മാത്രം ഒഴിവാക്കി.

നാല്‍പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐയ്ക്കുളളത്. ജൂലൈ നവംബര്‍ മാസങ്ങളില്‍ 1,551 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3,586 കോടി രൂപയുടെ പകുതിയോളം വരും പിഴ വരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular