കോഴിക്കോട്: വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
'പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്....
കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്.
പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു...
ബെയ്റൂട്ട്: അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേല്‍, ക്രയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ...
ജയ്പുര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിന്റെ കന്റീനില്‍ വച്ച് മകള്‍ സിയയ്ക്ക് വിഷം നല്‍കിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളില്‍ച്ചെന്നതു മൂലമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....
കോഴിക്കോട്: പി.വി.അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. സിപിഎം തന്നെ തഴഞ്ഞുവെന്നും പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നും കാരാട്ട് റസാഖ് ആരോപിച്ചു. റസാക്ക് വീണ്ടും അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന് വ്യക്തമാക്കി....