‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. ചാന്നാങ്കര സ്വദേശി മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...




