BREAKING NEWS

സ്വത്തുതർക്കം, കയ്യിൽ കിട്ടിയ വിറകുകഷ്ണം എടുത്ത് വയോധികനായ പിതാവിന്റെ മൂക്ക് അടിച്ചുതകർത്തു, നിലത്തിട്ടു ചവിട്ടി, ക്രൂരമർദ്ദനത്തിനുശേഷം മുങ്ങിയ മകനെ സാഹസികമായി പോലീസ് പിടികൂടി

· · 1 min read
Share: Copied!

ചാരുംമൂട്: വയോധികനായ പിതാവിനെ വിറക് കഷ്ണമുപയോ​ഗിച്ച് ‍‍‍ക്രൂമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദ്ദിച്ചത്. മർദ്ദനശേഷം മുങ്ങിയ പ്രതിയെ പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ ക്രൂരമായി മർദിക്കുകയായും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

എന്നെ ചിലർ ടാർജെറ്റ് ചെയ്യുന്നു, എല്ലാവരുമില്ല ചില തൽപര കക്ഷികൾ- യോ​ഗത്തിനെത്താൻ വൈകിയത് കാർ കിട്ടാത്തിനാൽ- ശോഭ സുരേന്ദ്രൻ

പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പരുക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയിൽ എത്തിച്ചത്. മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പടനിലം ഭാഗത്ത് വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026