BREAKING NEWS

‘ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ല… ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണെന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും!! വിഡി സതീശൻ ഒരു അത്ഭുതം, എൻഎസ്എസ് ആസ്ഥാനത്ത് ഇരിക്കുന്നയാൾ പെരുമാറുന്നത് രാജാവിനെ പോലെ’- സുകുമാരൻ നായരെ കൊള്ളിച്ച് ശ്രീകുമാരൻ തമ്പി

· · 1 min read
Share: Copied!

പറവൂർ: വി ഡി സതീശൻ ഒരു അത്ഭുതമാണെന്ന് കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച വി ഡി സതീശൻ അദ്ദേഹത്തിൻ്റെ സ്വഭാവമാണ് അതിന് കാരണമെന്നും പറഞ്ഞു.

ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണ് എന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും. വി ഡി സതീശൻ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് താൻ ഈ പരിപാടിക്ക് വന്നതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷവിമർശനം ഉന്നയിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് ഇരിക്കുന്ന ആൾ പെരുമാറുന്നത് രാജാവിനെ പോലെ എന്നായിരുന്നു വിമർശനം. വി ഡി സതീശൻ്റെ സാന്നിധ്യത്തിലായിരുന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനം.

കക്കാ വാരുന്നതിനിടെ അപ്രതീക്ഷിതമായി നദിയിൽ ജലനിരപ്പ് ഉയർന്നു, ഏഴു സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേർ മുങ്ങിമരിച്ചു, രണ്ടുപേരെ കാണാതായി, പലരും മരണത്തിനു കീഴടങ്ങിയത് ഒഴുക്കിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026