BREAKING NEWS

രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, പോയ വഴി നീളെ മാലിന്യ കൂമ്പാരങ്ങൾ; ‘രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യം; നാരി ശക്തി ഇതിനു മാപ്പ് നൽകില്ല‘- പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും അത്യധികം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണ്. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്‌ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം.

അതേസമയം, രാഷ്ട്രപതിയുടെ പരിപാടിയിൽ താൻ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ബിജെപി രാഷ്ട്രപതിയുടെ പദവിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി.

പലതവണ ചോദിച്ചിട്ടും വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പ്രതിഫലം നല്‍കിയില്ല, ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പരിശീലകനെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്ഐ നേതാക്കള്‍, 15 പേര്‍ക്കെതിരെ കേസെടുത്തു

BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026