BREAKING NEWS

പലതവണ ചോദിച്ചിട്ടും വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പ്രതിഫലം നല്‍കിയില്ല, ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പരിശീലകനെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്ഐ നേതാക്കള്‍, 15 പേര്‍ക്കെതിരെ കേസെടുത്തു

· · 1 min read
Share: Copied!

പത്തനംതിട്ട: എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയുമായി വഞ്ചിപ്പാട്ട് പരിശീലകന്‍. സര്‍വ്വകലാശാല കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ തുക ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ ആരോമല്‍ ശിവ പറഞ്ഞു.

എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കിരണ്‍, ജില്ലാ സെക്രട്ടറി അനന്തു മധു ഉള്‍പ്പെടെ 15 പേര്‍ക്ക് എതിരെയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവല്ല സ്റ്റേഡിയത്തിന് സമീപം വച്ച് മര്‍ദ്ദനമേറ്റു എന്നാണ് പരാതി. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ആരോമല്‍ ശിവ വഞ്ചിപ്പാട്ട്, നാടന്‍ പാട്ട് എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു.

പ്രതിഫലത്തുക പലതവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും സാമൂഹ്യ മാധ്യമത്തില്‍ വിഷയത്തില്‍ താന്‍ കുറിപ്പ് ഇട്ടതായും ഇതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെട്ട സംഘം തന്നെ മര്‍ദ്ദിച്ചതെന്നും ആരോമല്‍ ശിവ പറഞ്ഞു.

BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026