BREAKING NEWS

‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ.എസ്.യു. നേതാവ് ഫെനി നൈനാനും. സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. സ്റ്റേഷനകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

സ്റ്റേഷനിലെ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി വ്യക്തമാക്കി. സ്ത്രീകളെ അധിക്ഷേപിക്കുന്ന യൂട്യൂബർ രാജൻ ജോസഫിനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് അടൂരിലെ സി.പി.എം. നേതാക്കൾ അധഃപതിച്ചെന്നും എൽ.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സി.പി.എം. പ്രകടിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. സി.പി.എം. അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും തനിക്ക് ഇപ്പോൾ പോലീസിൽനിന്ന് നീതി ലഭിച്ചെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.

അതേസമയം, ജൂലൈ 11-ന് അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും ശക്തമായത്. യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ സംഭവങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. പോലീസ് ജീപ്പ് തടയുന്നതും രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ഒരു സംഘം സ്റ്റേഷനിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ. ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും സംഘത്തിലുണ്ടായിരുന്നുവെന്നും സെല്ലിന് സമീപമെത്തി രാജൻ ജോസഫിനോട് സംസാരിക്കുന്നതും തർക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. അന്ന് തന്നെ കേസെടുത്തെങ്കിലും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് സി.പി.എം. ആവശ്യപ്പെടുന്നത്.

അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

 

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026