BREAKING NEWS

ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ; ഇനിയങ്ങോട്ട് എന്തിനും ഏതിനും പാൻകാർഡ് ചോദിക്കില്ല; വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

· · 1 min read
Share: Copied!

ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു.

ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.

5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.

പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവിൽ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികൾക്ക് മാത്രമേ ഇളവ് ലഭിക്കൂ.

ഹോട്ടൽ/റസ്‌റ്ററന്റ്റ് ബിൽ, കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.

ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കിൽ നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.

പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേൽ വാടക നൽകുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നൽകിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കിൽ അതും വ്യക്തമാക്കണം.
വീട്ടുവാടക അലവൻസുമായി (എച്ച്ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉൾപ്പെട്ടു. ഇതുവരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങൾക്കും 40% വരെയാണ് ഇളവ്.

അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിൽ മാത്രം പാൻ നൽകിയാൽ മതിയെന്ന വ്യവസ്ഥ‌ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തിൽ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ പാൻ നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തിൽ നിലവിലുള്ളപോലെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: www.incometaxindia.gov.in

രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? അയാൾ മുകളിൽനിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? ഇന്നലെ പെയ്ത മഴയിൽ കുരുത്ത വെറും തകര!! മൂന്ന് പ്രാവശ്യവും രാജ്യസഭ അംഗമായത് ബിജെപി ടിക്കറ്റിൽ അല്ലല്ലോ? അയാൾ ഞങ്ങളെ രാഷ്‌ടീയം പഠിപ്പിക്കാൻ വരേണ്ട…വിഡി സതീശൻ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026