BREAKING NEWS

രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? അയാൾ മുകളിൽനിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? ഇന്നലെ പെയ്ത മഴയിൽ കുരുത്ത വെറും തകര!! മൂന്ന് പ്രാവശ്യവും രാജ്യസഭ അംഗമായത് ബിജെപി ടിക്കറ്റിൽ അല്ലല്ലോ? അയാൾ ഞങ്ങളെ രാഷ്‌ടീയം പഠിപ്പിക്കാൻ വരേണ്ട…വിഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി: രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച് എന്തറിയാമെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയാൾ ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനിൽ വന്ന ആളാണെന്നും വി ഡി സതീശൻ വിമർശിച്ചു. അയാൾ മുകളിൽ നിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? മൂന്ന് പ്രാവശ്യവും അദ്ദേഹം രാജ്യസഭ അംഗമായത് ബിജെപി ടിക്കറ്റിൽ അല്ലല്ലോ…

ആ അയാൾ ഞങ്ങളെ രാഷ്‌ടീയം പഠിപ്പിക്കാൻ വരേണ്ടെന്നു വ്യക്തമാക്കിയ വി ഡി സതീശൻ നാണം കെട്ട പാർട്ടി എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്‍കാരമാണെന്നും കൂട്ടിച്ചേർത്തു. അതുപോലെ പത്ത് സീറ്റുകളിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാർക്കും അറിയാം. ഞങ്ങൾ അവിടെ കൂടുതൽ ശ്രദ്ധിക്കുമെന്നും സതീശൻ വ്യക്തമാക്കി.

അതുപോലെ മുഖ്യമന്ത്രി കപ്പ് ഉയർത്തി പിടിച്ചത് ഒരു തമാശയല്ലെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പിആര്‍ വർക്ക്‌ ആയിരുന്നു. അവളോടൊപ്പം എന്നായിരുന്നു അന്ന്. ഗണേഷ് കുമാർ വിഷയം വന്നപ്പോള്‍ അവനോടൊപ്പം ആയി. ഗണേഷ് കുമാറിന്‍റേത് ഒരു കുടുംബ പ്രശ്നം ആക്കി മാറ്റിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. 2013ലും കുടുംബ പ്രശ്നം ആയിരുന്നു. അന്ന് ഗണേഷ് കുമാറിനെ പുറത്താക്കണം എന്ന് പറഞ്ഞിരുന്നുവെന്നും സതീശൻ പറഞ്ഞു.

തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു, എന്നാല്‍ ജി സുധാകരന്‍ വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, മരിക്കും വരെ എംഎൽഎ ആകണമെന്നാണ് അയാളുടെ ആഗ്രഹം, അതിനൊപ്പം പാർട്ടി നില്‍ക്കില്ല, ജി സുധാകരന്‍ സഹതാപം അര്‍ഹിക്കുന്നില്ലെന്ന് എ വിജയരാഘവൻ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026