BREAKING NEWS

‘ഒരു വശത്ത് മൂന്നു കുടുംബങ്ങൾക്ക് കുഞ്ഞുങ്ങളെ നഷ്ടമായതിന്റെ വേദന; മറുവശത്ത് എന്റെ മകന്റെ ഭാവി എന്താകുമെന്ന ആകുലത; ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കും; ഇത്രയും ദുഷ്‌കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത നൽകണം ’; സുഹൈൽ സജീവിന്റെ മാതാവ്

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് അപകടത്തിൽ നഷ്ടപ്പെട്ടതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹാ സജീവ് പറഞ്ഞു.

ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ വ്യക്തമാക്കി.

നൂഹാ സജീവ് പറഞ്ഞത്:

“എല്ലാവരോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ അമ്മയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം… എനിക്കറിയാം… മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇടയ്ക്കുവെച്ച് അവരെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. എന്റെ വാക്കുകൾ കൊണ്ട് അവരുടെ മരണം വരെയുള്ള ദുഃഖത്തിന് ഒരു കുറവാകില്ല എന്ന് അറിയാം. എങ്കിലും കുഞ്ഞുങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

അപകടത്തിനോടനുബന്ധിച്ച സംഭവങ്ങൾ, അതിനോടനുബന്ധിച്ച ആളുകൾ അന്വേഷിക്കട്ടെ. നിയമം നിയമപരമായി മുന്നോട്ട് പോകട്ടെ. എല്ലാം സത്യസന്ധമായിമാത്രം നടക്കട്ടെ. സത്യമായ വാർത്തമാത്രം പുറത്തുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്നറിയാം. ഇത്രയും ദുഷ്‌കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നാലുപേരടങ്ങുന്ന കുടുംബമാണ് എന്റേത്. സാധാരണ മനുഷ്യരാണ്.

പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുമ്പോഴും ഞങ്ങൾ മനുഷ്യരാണ്, ഞാൻ അമ്മയാണ് എന്ന കാര്യം പരിഗണിക്കണം. എന്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരു വശത്തുണ്ട്. അതേപോലെത്തന്നെ മൂന്ന് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഞാൻ പോകുന്നത്.

എന്റെ കുഞ്ഞ് നാളെ എന്താകും എന്നാലോചിച്ചുള്ള വിഷമം. അതിനോടൊപ്പം തന്നെ മൂന്ന് ജീവൻ പോയ വിഷമം. ഇതിനിടയ്ക്ക് എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബത്തെ പിന്തുണയ്ക്കും. ആരുടെയും വേദന കുറച്ചുകാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല. എന്റെ നിസ്സഹായാവസ്ഥയാണ്. ഞങ്ങൾക്ക് നാലുപേർക്കും ഇനിയൊരു ജീവിതമുണ്ട്. ഞങ്ങളെല്ലാവരെയും പറ്റി പറയുന്ന വാർത്ത പ്രചരിക്കുമ്പോൾ ഓരോരുത്തരും ഓർക്കുക, നിങ്ങളെപ്പോലെത്തന്നെ സാധാരണ ഒരു മനുഷ്യനാണ്, സാധാരണ അമ്മയാണ്. എല്ലാവരെയും പോലെയുള്ള കുടുംബമാണ്. പ്രചരിപ്പിക്കുന്ന ഓരോ കാര്യങ്ങളിൽ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു” – സുഹൈലിന്റെ മാതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026