BREAKING NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 2 വർഷമായി അടുപ്പം; പല തവണ ലൈെം​ഗീക പീഡനത്തിനിരയാക്കി; പെൺകുട്ടി ഗർഭിണി, 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ; മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതി

· · 1 min read
Share: Copied!

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. കുറത്തികാട് തെക്കേക്കര വില്ലേജിൽ ചെറുകുന്നം മുറിയിൽ നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തുവാണ് പിടിയിലായത്. രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു.

മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും പ്രതി നേരത്തെ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട സമയത്ത് ഇയാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെ പിടികൂടിയത്.

മാവേലിക്കര സിഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

BREAKING NEWS
'ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല; അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്; പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ് ': യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന മുന്നറിയിപ്പെന്നോണം എഐ വീഡിയോയുമായി ഇറാൻ
28 Nov 2026
BREAKING NEWS
മകളുടെ വിവാഹാഘോഷത്തിനിടെ എസ്‌യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്ന് ചിരിച്ചുകൊണ്ട് അനുയായികളെ അഭിവാദ്യം ചെയ്തു, കാലുകൊണ്ട് ആരും കാണാത്ത രീതിയിൽ ക്രൂരമായി ഡ്രൈവറെ ചവിട്ടിക്കൂട്ടി എംഎൽഎ അനന്ത് സിങ്, വീഡിയോ വൈറൽ
28 Nov 2026
BREAKING NEWS
27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തി...
28 Nov 2026
BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026