BREAKING NEWS

ഇറാൻ ടെലിവിഷനുകളിൽ നെതന്യാഹുവിൻ്റെ സന്ദേശങ്ങൾ മാത്രം, ഹൈജാക്ക് ചെയ്ത് ഇസ്രയേൽ!! ബ്രോഡ്കാസ്റ്റിങ് സമുച്ചയങ്ങൾക്ക് ബോംബിട്ടു, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ആക്രമണം സ്ഥിരീകരിച്ച് ഐആർഐബി, ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ രണ്ട് സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തതായി റിപ്പോർട്ട്. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരുക്കേറ്റിരിക്കാമെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. അതേസമയം ആക്രമണം നടന്നതായി ഐആർഐബിയും സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

ആക്രമണത്തിന് പിന്നാലെ റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങൾ തടസപ്പെട്ടു. തുടർന്ന് ടെലിവിഷൻ ഇസ്രയേൽ ഹൈജാക്ക് ചെയ്തു. സംപ്രേഷണം പുനരാരംഭിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദേശമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്തത്.

വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തെ കെട്ടിടങ്ങളാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക് പിന്നീട് ആരോപിച്ചു. സംഘർഷം നടക്കുന്നതിനാൽ ഐആർഐബി പതിവായി നടത്തുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൻ്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.

സംഘർഷത്തിൽ ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവശക്തിയുമുപയോഗിച്ച് ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിൽ ഇസ്രായേലിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അമേരിക്കയുടെ സൈനികരും കൊല്ലപ്പെട്ടു.

‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘- മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026