BUSINESS

മുംബൈ ഇന്ത്യൻസ് ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ വാങ്ങുന്നു,നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകൾ സ്വന്തമാക്കി എംഐ

· · 1 min read
Share: Copied!

മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേൾഡ് വൈഡിലൂടെ, ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി വാങ്ങുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ദി ഹൺഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവൽ ഇൻവിൻസിബിൾസ്. ഓഹരി വാങ്ങൽ പൂർത്തിയാക്കുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

“ഓവൽ ഇൻവിൻസിബിൾസിനെ ഞങ്ങളുടെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്,” എന്ന് എംഐയുടെ ഉടമയും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി പറഞ്ഞു. ഈ പങ്കാളിത്തം പൂർത്തിയാകുമ്പോൾ പുരുഷ- വനിതാ ക്രിക്കറ്റിൽ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകളുള്ള ഒരു ആഗോള ക്രിക്കറ്റ് ശക്തിയായി എം ഐ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നുവെന്നും നിത കൂട്ടിച്ചേർത്തു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026