BREAKING NEWS

മകനെ കാത്തിരുന്നിട്ടും അവസാനമായി ഒരു നോക്ക് കാണാനാകാതെ അമ്മ മടങ്ങി, എന്നാൽ ആ അമ്മയറിഞ്ഞില്ല തനിക്കു മുൻപേ ആ മകൻ വിട പറഞ്ഞുവെന്ന്…!! ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്ന് കണ്ടെത്തിയ ശിരസ് കോട്ടപ്പുറം സ്വദേശി ​ഗിരീഷിന്റേത്, ഒരു ചെവി നഷ്ടപ്പെട്ട നിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് പല്ലിന്റെ പ്രത്യേകത അടയാളം

· · 1 min read
Share: Copied!

തൃശൂർ: തളർന്നു വീണുപോയപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ഇളയ മകൻ ഗിരിഷിനെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. എങ്കിലും അവസാന നിമിഷവും ആ അമ്മ ആ​ഗ്രഹിച്ചിരുന്നു ഇളയമകനെ ഒരുനോക്ക് കാണാനായി. എന്നാൽ ആ ആ​ഗ്രഹം സാദ്ധ്യമാകാതെ അമ്മ വിടവാങ്ങി. ഇന്നലെ വൈകുന്നേരം സംസ്കാരം കഴിഞ്ഞ് വൈകാതെ മറ്റൊരു വാർത്തയുമെത്തി വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ് കണ്ടെടുത്തു. ഒരു മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ദുരന്ത വാർത്തയും.

അമ്മയും അനുജനും ഒരുമിച്ചു നഷ്ടപ്പെട്ട സ ങ്കടഗിരിയിലാണ് സഹോദരൻ ഹരി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി പി. ഗിരീഷിന്റെ (ഗിരി–40) അമ്മ, ചേലാട്ട് ലെയ്‌ൻ പള്ളത്ത് കരിമാലി വീട്ടിൽ ഗൗരി (74) ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.

വൈകിട്ടു മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. നാലരയോടെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തു പോലീസ് നടത്തിയ തിരച്ചിലിലാണ് ഗിരിയുടെ ശിരസ് കണ്ടെടുത്തത്. ഇത് അടുത്ത ബന്ധു തിരിച്ചറിഞ്ഞു. പരേതനായ മോഹനനാണ് ഗൗരിയുടെ ഭർത്താവ്. പൂരപ്രേമികളായ ഹരിയും ഗിരിയും ചേലാട്ട് ലെയ്നിൽ ഒരേ വളപ്പിലാണു താമസിക്കുന്നത്. മുന്നിലെ വീട്ടിൽ അമ്മ ഗൗരിക്കൊപ്പം അവിവാഹിതനായ ഗിരിയും തൊട്ടുപിന്നിലെ വീട്ടിൽ കുടുംബത്തോടൊപ്പം ഹരിയും.

ഹരി തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗവും ഗിരി പൂരാഘോഷ കമ്മിറ്റി അംഗവുമായിരുന്നു. ഇത്തവണയും ഇരുവരും ഒന്നിച്ചു മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പോയിരുന്നു. എന്നാൽ അപകടദിവസം, അമ്മയ്ക്ക് ആരോഗ്യപ്രശ്നമുണ്ടായതിനാൽ ഹരി വീട്ടിൽ നിന്നപ്പോഴായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്

ആദ്യ രണ്ടു ദിനങ്ങളിൽ നടത്തിയ തിരച്ചിലിൽ ഗിരിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. ഇതോടെ കാണാതായവരുടെ പട്ടികയിലായിരുന്നു ​ഗിരി. മൂന്നാംദിനമായ ഇന്നലെ ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്നാണു പോലീസ് കഡാവർ നായ മർഫി ശിരസ് കണ്ടെത്തിയത്. ഒരു ചെവി നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്നാൽ പല്ലിന്റെ പ്രത്യേകത അടയാളമായെടുത്താണു ബന്ധുവും സുഹൃത്തുക്കളും മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി ഗിരിയെന്ന് ഉറപ്പിച്ചത്. എങ്കിലും ഡിഎൻഎ പരിശോധന നടത്തും. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും.

ഫലം വന്നില്ല; അതിനു മുമ്പേ ജോസ് കെ. മാണിയെ എംഎൽഎയായി പ്രഖ്യാപിച്ച് ഫ്ളെക്‌സ് ബോർഡുകൾ! ‘ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ഈ പ്രകടനങ്ങൾ കണ്ടാൽ മതി‘യെന്ന് യുഡിഎഫ്

BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
കാലിഫോർണിയൻ തീരത്ത് 5.0 തീവ്രതയിൽ ഭൂചലനം; ലൊസാഞ്ചലസിൽ കെട്ടിടങ്ങൾ കുലുങ്ങി, വിമാനത്താവളത്തിൽ ചില്ലുകൾ തകർന്നു, ലാൻഡിങ്ങിനിടെ വിമാനം തിരിച്ചുപറന്നു; വീഡിയോ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026