BREAKING NEWS

ഫലം വന്നില്ല; അതിനു മുമ്പേ ജോസ് കെ. മാണിയെ എംഎൽഎയായി പ്രഖ്യാപിച്ച് ഫ്ളെക്‌സ് ബോർഡുകൾ! ‘ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ഈ പ്രകടനങ്ങൾ കണ്ടാൽ മതി‘യെന്ന് യുഡിഎഫ്

· · 1 min read
Share: Copied!

പാലാ: തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പേ പാലയിൽ ജോസ് കെ. മാണിയെ നിയുക്ത എം.എൽഎ.യെന്ന് പ്രഖ്യാപിച്ച് ഫ്ളെക്‌സ് ബോർഡുകൾ. കടുത്ത ത്രികോണമത്സരംനടന്ന പാലായിൽ ആരു ജയിക്കുമെന്നതിനെക്കുറിച്ച് വിശകലനങ്ങൾ തുടരുന്നതിനിടെയാണ് ജോസ് കെ. മാണിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

കടപ്പാട്ടൂരിലാണ് നിയുക്ത എം.എൽ.എ.യെന്ന് ജോസ് കെ. മാണിയെ വിശേഷിപ്പിക്കുന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ ജനനായകൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ബോർഡ്.

ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ബോർഡിനെ കണ്ടാൽ മതിയെന്നും ഫലപ്രഖ്യാപനം വരുമ്പോൾ ഇത്തരം ആഗ്രഹങ്ങൾ അവസാനിക്കുമെന്നും യു.ഡി.എഫ്. നേതാക്കൾ പ്രതികരിച്ചു. ബോർഡുകളെക്കുറിച്ചറിയില്ലെന്ന് കേരള കോൺഗ്രസ് എം. നേതാക്കൾ പറഞ്ഞു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026