BREAKING NEWS

കാലിഫോർണിയൻ തീരത്ത് 5.0 തീവ്രതയിൽ ഭൂചലനം; ലൊസാഞ്ചലസിൽ കെട്ടിടങ്ങൾ കുലുങ്ങി, വിമാനത്താവളത്തിൽ ചില്ലുകൾ തകർന്നു, ലാൻഡിങ്ങിനിടെ വിമാനം തിരിച്ചുപറന്നു; വീഡിയോ

· · 1 min read
Share: Copied!

വാഷിങ്ടൻ: തെക്കൻ കാലിഫോർണിയൻ തീരത്ത് റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ലൊസാഞ്ചലസ് മേഖലയിലെ കെട്ടിടങ്ങൾ കുലുങ്ങി. വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്ന വിമാനം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്നു. ലൊസാഞ്ചലസിന് സമീപം മാൻഹട്ടൻ ബീച്ച് തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

പ്രധാന ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളുമുണ്ടായി. ഭൂചലനത്തിൽ ലൊസാഞ്ചലസ് വിമാനത്താവളത്തിലെ ജനൽച്ചില്ലുകൾ തകർന്നു. ടെർമിനൽ ഏഴിലെ നടപ്പാതയുടെ ഒരു ഭാഗം ചില്ലുകൾ വീണതിനെത്തുടർന്ന് അടച്ചു. ടെർമിനലിനുള്ളിലെ സീലിങ് പാനലും അടർന്നുവീണു. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

സുരക്ഷാ സംവിധാനങ്ങൾ സ്വയം പ്രവർത്തിച്ചതിനെത്തുടർന്ന് ഷെവ്‌റോണിന്റെ എണ്ണശുദ്ധീകരണ ശാലയിൽനിന്ന് പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനമുണ്ടായ സമയത്ത് ലൊസാഞ്ചലസ് വിമാനത്താവളത്തിൽ ഇറങ്ങാൻ തുടങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്നു. റൺവേയിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതുവരെ വിമാനങ്ങൾ ഇറങ്ങുന്നത് ഒഴിവാക്കാൻ നിർദേശം നൽകിയതിനെത്തുടർന്നായിരുന്നു നടപടി.

നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും തുടർചലനങ്ങളെ നേരിടാൻ ജനങ്ങൾ സജ്ജരായിരിക്കണമെന്നും കലിഫോർണിയ ഗവർണറുടെ ഓഫിസ് അറിയിച്ചു. സമീപകാലത്ത് ലൊസാഞ്ചലസ് മേഖലയിലുണ്ടായ ശ്രദ്ധേയമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് ഗവേഷകർ വിലയിരുത്തുന്നു. 1994ൽ ലൊസാഞ്ചലസിലെ നോർത്ത്‌റിഡ്ജിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിരവധി പേർ മരിച്ചിരുന്നു.

BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026