BREAKING NEWS

’അടിച്ച് നിന്റെ ഷേപ്പ് മാറ്റും’; പാട്ടിനിടെ മുഖത്തേക്ക് ബിയർ ഒഴിച്ചു; സംഗീതം നിർത്തി കാണിക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ റാപ്പർ സ്വാേ ലീ; സംഭവം ഷില്ലോങ്ങിൽ

· · 1 min read
Share: Copied!

ഷില്ലോങ്: മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന ചെറി ബ്ലോസം ഫെസ്റ്റിവലിനിടെ പ്രശസ്ത അമേരിക്കൻ റാപ്പർ സ്വാേ ലീക്ക് (Swae Lee) നേരെ കാണിയുടെ അതിക്രമം. സംഗീതപരിപാടിക്കിടെ കാണികളിലൊരാൾ റാപ്പറുടെ മുഖത്തേക്ക് ബിയർ ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തെത്തുടർന്ന് പ്രകടനം താത്കാലികമായി നിർത്തിയ സ്വാേ ലീ, ബിയർ ഒഴിച്ചയാൾക്ക് വേദിയിൽവെച്ച് പരസ്യമായി മുന്നറിയിപ്പ് നൽകി.

റേ സ്രെമർഡ് (Rae Sremmurd) സംഗീതസംഘത്തിലെ അംഗമായ സ്വാേ ലീ തന്റെ പ്രശസ്തമായ 2016-ലെ ‘ബ്ലാക്ക് ബീറ്റിൽസ്’ (Black Beatles) എന്ന ഗാനം ആലപിക്കുന്നതിനിടെയാണ് സംഭവം. കാണികളിൽനിന്ന് ബിയർ മുഖത്തേക്ക് പതിച്ചതോടെ സംഗീതം നിർത്താൻ അദ്ദേഹം ഡിജെയോട് ആവശ്യപ്പെട്ടു. തുടർന്ന് ദേഷ്യത്തോടെ പ്രതികരിച്ച റാപ്പർ, ബിയർ ഒഴിച്ചയാളെ ഉടൻ വേദിയിൽനിന്ന് പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇയാളെ തടഞ്ഞുവെച്ച സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് പോലീസിന് കൈമാറി.

സംഭവത്തിനുശേഷം ടവൽ ഉപയോഗിച്ച് മുഖം തുടച്ച സ്വാേ ലീ വീണ്ടും വേദിയിലെത്തി പ്രകടനം പൂർത്തിയാക്കി. സ്വാേ ലീക്ക് മാത്രമല്ല ഫെസ്റ്റിവലിൽ ഇത്തരമൊരു ദുരനുഭവമുണ്ടായത്. മറ്റൊരു പ്രകടനത്തിനിടെ പോപ്പ് ഗായകൻ ഖാലിദിന് (Khalid) നേരെ കാണികളിലൊരാൾ ടി-ഷർട്ട് എറിഞ്ഞിരുന്നു.

മേഘാലയയിലെ ഭോയിരിംബോങ്ങിലുള്ള മദൻ കുർകലാങ് സ്പോർട്സ് കോംപ്ലക്സിൽ നവംബർ 20, 21 തീയതികളിലായാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ 2026 സംഘടിപ്പിച്ചത്. അന്താരാഷ്ട്ര കലാകാരന്മാർക്കും ഇന്ത്യൻ ഗായകർക്കും വടക്കുകിഴക്കൻ മേഖലയിലെ സംഗീതപ്രതിഭകൾക്കും വേദിയൊരുക്കിയ സംഗീതോത്സവമായിരുന്നു ഇത്.

ആദ്യദിനം അമേരിക്കൻ റാപ്പർ നെല്ലി (Nelly), പോപ്പ്-റോക്ക് ബാൻഡായ ബോയ്സ് ലൈക്ക് ഗേൾസ്, ഇന്ത്യൻ ഗായകൻ ദർശൻ റാവൽ എന്നിവർ വേദിയിലെത്തി. രണ്ടാംദിനം ഖാലിദ്, സ്വാേ ലീ, ബ്രിട്ടീഷ് ഗായകൻ എലിയറ്റ് ജെയിംസ് റേ, സ്വീഡിഷ് ഇലക്ട്രോണിക് സംഗീതജോഡികളായ ഗലാന്റിസ് എന്നിവർ പ്രകടനം നടത്തി. ഇന്ത്യൻ ഗായകൻ സഞ്ജു റാത്തോഡ് വേദിയിൽ സ്വാേ ലീക്കൊപ്പം അപ്രതീക്ഷിതമായി എത്തിയതും കാണികൾക്ക് ആവേശമായി. സ്ക്രൈബ്, ഭയാനക് മൗത്, ജിഞ്ചർഫീറ്റ് തുടങ്ങിയ പ്രമുഖ പ്രാദേശിക ബാൻഡുകളും പരിപാടിയിൽ പങ്കെടുത്തു.

‘കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിച്ചു; ഇറച്ചി വെട്ടുന്ന കടയിൽപ്പോലും നടക്കാത്ത തരത്തിലുള്ള ക്രൂരത; 37 വെട്ടുകളാണ് വെട്ടിയത്; ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?’, വിധി പ്രസ്താവത്തിനിടെ ജഡ്ജി

BREAKING NEWS
'കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിച്ചു; ഇറച്ചി വെട്ടുന്ന കടയിൽപ്പോലും നടക്കാത്ത തരത്തിലുള്ള ക്രൂരത; 37 വെട്ടുകളാണ് വെട്ടിയത്; ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?', വിധി പ്രസ്താവത്തിനിടെ ജഡ്ജി
23 Nov 2026
BREAKING NEWS
‘തൃഷ ഞങ്ങടെ നേതാവ്’; ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ തമിഴ്‌നാട്ടിൽ പുതിയ സംഘടന; ജയലളിതയുടെ പദവി നൽകി ആരാധകർ
23 Nov 2026
BREAKING NEWS
ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്
23 Nov 2026
BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026