BREAKING NEWS

പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: പരിചയത്തിൽനിന്ന് അകന്ന യുവതിയോടുള്ള വിരോധം ആക്രമണത്തിൽ കലാശിച്ചു. കലൂരിൽ യുവതിയെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 21കാരൻ അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിന്തരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 14ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലൂർ ആസാദ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി കടന്നുപിടിച്ചു. യുവതി എതിർത്തതോടെ മുഖത്തടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പ്രതിയും യുവതിയും നേരത്തെ പരിചയക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മോശം പെരുമാറ്റത്തെ തുടർന്ന് യുവതി ഇയാളിൽനിന്ന് അകന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

യുവതിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കലൂരിലെ ഹോസ്റ്റലിൽ താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഹോസ്റ്റലിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ബി. ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ.ഒ., സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, എ.എസ്.ഐ. സുനിൽ ജലീൽ, എസ്.സി.പി.ഒ. പ്രശാന്ത് ബാബു, സി.പി.ഒ. ഹരീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

BREAKING NEWS
പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം, കുടിച്ച് ബോധം കെട്ട് ഡോക്ടറും ജീവനക്കാരും, പിന്നാലെ സസ്പെന്‍ഷന്‍
17 Oct 2026
BREAKING NEWS
മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹത, മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യത!! ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി... അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി...
17 Oct 2026
BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026