BREAKING NEWS

‘സർക്കാർ വാഹനമോ സർക്കാർ വസതിയോ ഉപയോഗിക്കില്ലെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്’; കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകൊടുത്ത് ഡൽഹി സർക്കാർ; 8 കിടപ്പുമുറികൾ, 11.56 ലക്ഷം വിലയുള്ള ലൈറ്റ്, അഞ്ച് ലക്ഷത്തിന്റെ സോഫ, സ്പാ, ജക്കൂസി; ഫെയ്സ്ബുക്ക് ലൈവിന് കീറി പറിഞ്ഞ കസേര

· · 1 min read
Share: Copied!

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന കെട്ടിടം ഡൽഹി സർക്കാർ വെള്ളിയാഴ്ച മാധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തു. ഈ വസതിയുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കോടികൾ ചെലവഴിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. 2015 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കേജ്‌രിവാൾ താമസിച്ചിരുന്ന 6, ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവിനെയാണ് എഎപിയുടെ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ബിജെപി ‘ശീഷ് മഹൽ’ എന്ന് വിളിച്ചിരുന്നത്.

പൊതുജനങ്ങളുടെ പണം അരവിന്ദ് കേജ്‌രിവാൾ എങ്ങനെയാണ് ചെലവഴിച്ചതെന്ന് കാണിച്ചുകൊടുക്കുക മാത്രമാണ് ‘ശീഷ് മഹൽ’ തുറന്നുകൊടുത്തതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് പർവേഷ് വർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘സർക്കാർ വാഹനമോ സർക്കാർ വസതിയോ ഉപയോഗിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, ഈ സർക്കാർ ബംഗ്ലാവിനായി 56 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചതെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ പർവേഷ് വർമ ആരോപിച്ചു. കോവിഡ്-19 മഹാമാരിക്കാലത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോഴാണ് എഎപി നേതാവ് ഈ ‘ശീഷ് മഹൽ’ നിർമ്മിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2026 മാർച്ചിൽ നിയമസഭയിലെത്തിയ സിഎജി റിപ്പോർട്ട് പ്രകാരം കെജ്രിവാൾ ഉപയോഗിച്ച ഈ ബംഗ്ലാവിന്റെ നവീകരണത്തിനും നിർമാണത്തിനുമുള്ള പ്രാഥമിക എസ്റ്റിമേറ്റ് 7.91 കോടി രൂപയായിരുന്നു. എന്നാൽ 2022-ൽ നിർമാണം പൂർത്തിയായപ്പോൾ ചെലവ് 33.66 കോടി രൂപയായി ഉയർന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ വിസ്തീർണത്തിൽ 36 ശതമാനം വർധനയുണ്ടായതായും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ആകെ ചെലവ് 58 കോടി രൂപയോ അതിൽ കൂടുതലോ എത്തിയതായാണ് ഡൽഹി മന്ത്രി പർവേഷ് വർമയും ബിജെപി നേതാക്കളും ആരോപിക്കുന്നത്.

ആഡംബര വസതി കാണിച്ചുകൊടുക്കുന്നതിനിടെ അവിടെയുള്ള ഒരു ‘ഫെയ്സ്ബുക്ക് ലൈവ് മുറി’യും പർവേഷ് വർമ ചൂണ്ടിക്കാട്ടി. ‘ഈ മുറിയിലെല്ലാം വളരെ ലളിതമായിരുന്നു,’ സീറ്റ് കീറിയ ഒരു മരക്കസേര കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. താൻ ലളിതജീവിതമാണ് നയിക്കുന്നതെന്ന് പൊതുജനങ്ങളെ കാണിക്കാൻ കെജ്രിവാൾ ഇവിടെ ഇരുന്നാണ് ഫെയ്സ്ബുക്ക് ലൈവ് നടത്തിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പർവേഷ് വർമയുടെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് ഈ ബംഗ്ലാവ് പരിപാലിക്കുന്നത്. 11.56 ലക്ഷം രൂപയുടെ ചാൻഡലിയർ ലൈറ്റ്, 5.47 ലക്ഷം രൂപയുടെ ടൂ സീറ്റർ സോഫ, 2.42 ലക്ഷം രൂപയുടെ റിക്ലൈനർ എന്നിവയുൾപ്പെടെയുള്ള ആഡംബര വീട്ടുപകരണങ്ങളാണ് വീടിനുള്ളിലുള്ളത്. എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, ജക്കൂസി ബാത്ത്, സ്പാ, വിലകൂടിയ പരവതാനികൾ, അഞ്ച് ഒഎൽഇഡി ടിവികൾ തുടങ്ങി മറ്റ് നിരവധി സൗകര്യങ്ങളും വീടിനുള്ളിലുണ്ട്.

അതേസമയം, ഔദ്യോഗിക വസതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം യമുന നദിയിലെ മലിനീകരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് എഎപി തിരിച്ചടിച്ചു. ‘അദ്ദേഹത്തിന് മറ്റെന്തിനെക്കുറിച്ചും സംസാരിക്കാം, പക്ഷേ യമുനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പർവേഷ് വർമയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയത് എന്തുകൊണ്ടാണെന്ന്’ മന്ത്രി ഡൽഹിയോട് പറയണം. ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല. നദിയുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തോട് വീണ്ടും വീണ്ടും ചോദിക്കുകയും മറുപടി ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഡൽഹിയിലെ എഎപി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു.

BREAKING NEWS
നിക്കാഹ് രാവുകൾക്ക് ഇനി പുതിയ ഈണം! "ജന്നത്തിലെ ചേലുള്ള നികാഹിൻ ലൈലായേ..." '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
27 Nov 2026
LATEST UPDATES
വിജയ് സേതുപതി - ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്; ചിത്രം 2027 ജനുവരി 14 ന് ആഗോള റിലീസ്
27 Nov 2026
LATEST UPDATES
ഗോത്രവിഭാഗത്തിലെ 135 വിദ്യാർത്ഥികൾക്കായി ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ
27 Nov 2026
BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026