BREAKING NEWS

ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ ആക്രമിക്കാൻ യുവതി ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസിലെ (ടിഎംസി) മമത വിഭാഗത്തിന്റെ ആരോപണം. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിയിൽനിന്ന് ദുർഗാപൂജ പന്തൽ ഉദ്ഘാടനം ചെയ്യാനായി പുറത്തേക്കിറങ്ങുന്നതിനിടെയാണ് സംഭവമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. യുവതിയുടെ കൈവശം കത്തിയുണ്ടായിരുന്നുവെന്നും മമത ബാനർജിയുടെ സാരിയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്.

സംഭവത്തില്ഡ അനുസുവ സാഹ (38) എന്ന യുവതിയെ കസ്റ്റഡിയിലെടുത്തതായി കൊൽക്കത്ത പോലീസ് അറിയിച്ചു. മുൻ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ യുവതി അവരെ നേരിടുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ ടിഎംസി പ്രവർത്തകർ പരാതി നൽകിയതായും പോലീസ് അറിയിച്ചു.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മമത ബാനർജിയെ ‘പിഷി’ (അമ്മായി) എന്ന് വിളിച്ചുകൊണ്ട് യുവതി അവരുടെ അടുത്തേക്ക് ഓടിയെത്തിയെന്നാണ് ആരോപണം. മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതി പിന്നീട് റോഡിൽ കിടന്ന് അസഭ്യം പറയുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് മമത ബാനർജിയുടെ പാർട്ടി പ്രവർത്തകർ യുവതിയെ പിടികൂടി പോലീസിന് കൈമാറി. പോലീസിന് കൈമാറുന്നതിനു മുമ്പ് പ്രവർത്തകർ യുവതിയെ റോഡിൽ കീഴടക്കി തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ യുവതി പ്രകോപനപരമായ നിലപാട് സ്വീകരിച്ചതായും ആരോപണമുണ്ട്. രാജ്യസഭാ എംപി ദോല സെൻ യുവതി ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നും അവരുടെ കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും ആരോപിച്ചു. മമത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടാണ് യുവതി ജനക്കൂട്ടത്തിനിടയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നും അവർ പറഞ്ഞു. സംഭവത്തെത്തുടർന്ന് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോയെന്ന ചോദ്യം മമതയുടെ സഹായികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണശ്രമം നടന്നുവെന്ന ആരോപണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിന് പിന്നാലെ കൊൽക്കത്തയിൽ രാഷ്ട്രീയ സംഘർഷവും ശക്തമായി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മമത ബാനർജിയുടെ വിഭാഗം നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായും ഇന്ത്യാ മുന്നണിയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയശേഷം കൊൽക്കത്തയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
പാർട്ടിയുടെ വിദ്യാർഥി-യുവജന വിഭാഗങ്ങൾ രാജാബസാറിൽനിന്ന് പാർക്ക് സർക്കസിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പരിപാടിക്ക് ആവശ്യമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ രാജാബസാറിൽതന്നെ പ്രതിഷേധം തുടർന്നു. ബിജെപിക്കും ഗ്യാനേഷ് കുമാറിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം.

പ്രതിഷേധത്തെക്കുറിച്ച് ഇ-മെയിൽ വഴി പോലീസിനെ അറിയിച്ചിരുന്നുവെന്നാണ് മമത വിഭാഗം അവകാശപ്പെട്ടത്. എന്നാൽ, പരിപാടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും റാലി നടത്താൻ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്നും കൊൽക്കത്ത പോലീസ് വ്യക്തമാക്കി. പാർക്ക സർക്കസിലേക്കുള്ള മാർച്ച് തടഞ്ഞതിനെതിരെ ബെലേഘട്ട എംഎൽഎ കുനാൽ ഘോഷ് രംഗത്തെത്തി. പാർട്ടിയുടെ വിദ്യാർഥി-യുവജന വിഭാഗങ്ങളാണ് മാർച്ച് സംഘടിപ്പിച്ചതെന്നും ഇക്കാര്യം പോലീസിനെ നേരത്തേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാവിലെ മുതൽ പൊലീസും കേന്ദ്രസേനയും റോഡിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രവർത്തകരെ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026