BREAKING NEWS

“പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം” – കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. പിന്നിൽ നിന്ന് അമ്പെയ്യുന്ന ആളല്ല താനെന്നും, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും ചില മന്ത്രിസഭാംഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായെന്നും, ഇതിന്റെ വിവരങ്ങൾ മുരളീധരൻ ചോർത്തിയെന്നുമാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. ഇതിനോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല. എന്റെ പ്രവർത്തനരീതി നേർക്കുനേരെയാണ്, ഇത്തരം ഒളിയാക്രമണങ്ങൾക്ക് ഞാൻ നിൽക്കാറില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു ചർച്ചയുടെയും ആവശ്യമില്ല.

സർക്കാർ ചെയ്യുന്ന നിരവധി നല്ല കാര്യങ്ങൾ ഇത്തരം വിവാദങ്ങൾ കാരണം പിന്തള്ളപ്പെട്ടുപോകുകയാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സർക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. അതാണ് ഞങ്ങൾ കൂട്ടായി എടുത്തിട്ടുള്ള തീരുമാനം,” കെ. മുരളീധരൻ പറഞ്ഞു.

BREAKING NEWS
'വിറകുവെട്ടിയവനും വെള്ളം കോരിയവനും പുറത്ത്'; കാസർകോട് എപിപി നിയമനത്തിൽ യൂത്ത് കോൺഗ്രസിൽ കലാപം
22 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ ബലാത്സംഗത്തിനിരയായി, രണ്ട് പ്രതികൾ അറസ്റ്റിൽ
22 Nov 2026
BREAKING NEWS
വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി; തുടർച്ചയായ മൂന്നാം വർഷവും ഇളവ് വ്യോമയാന മന്ത്രാലയം, ശബരിമലയിൽ തീർഥാടകരുടെ തിരക്കേറി ന്യൂഡൽഹി: അയ്യപ്പഭക്തർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഇതിനുള്ള അനുമതി നീ...
22 Nov 2026
BREAKING NEWS
അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തര്‍ക്കവിഷയമാക്കരുത്, പിഎം ശ്രീ സംബന്ധിച്ച പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു, വി ശിവന്‍കുട്ടിയെയും ടി പി രാമകൃഷ്ണനെയും തള്ളി സിപിഐ(എം)
22 Nov 2026