ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് പ്രവർത്തനം നിർത്തുന്നു. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുക. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എൻ്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ഇത് നവംബറിൽ അഞ്ച് ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നും വിശദീകരിക്കുന്നു. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വന്നതോടെ മാറ്റി വെക്കുകയായിരുന്നു.
അറ്റകുറ്റപ്പണി; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും,നവംബർ 11 മുതൽ ഡിസംബർ 11 വരെ മൂലമറ്റം പവർഹൗസ് അടച്ചിടുന്നു
YOU MAY ALSO LIKE
BREAKING NEWS
തെറ്റുപറ്റി, നിരുപാധികം മാപ്പ് ചോദിക്കുന്നു, കോൺഗ്രസിലേക്ക് തിരിച്ചെടുക്കണം- പത്മജാ വേണുഗോപാൽ!! ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് ബിജെപിയിലേക്കു പോയത് എടുത്തുചാട്ടമായിരുന്നു, അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണ്- പത്മിനി തോമസ്......
BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
BREAKING NEWS
പാലക്കാട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം