BREAKING NEWS

പാർട്ടിക്കുള്ളിൽ തർക്കം? ‘ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കാരൻ ആണ്’ പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണം- മുഖ്യമന്ത്രി… യുപി സ്കൂളിൽ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ നിയമനം നൽകാൻ കഴിയില്ല, സമൂഹമാധ്യമത്തിൽ തനിക്കെതിരായ വ്യാജപ്രചാരണം ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിൽ… വിഡി സതീശൻ

· · 1 min read
Share: Copied!

പാർട്ടിക്കുള്ളിൽ തർക്കം? ‘ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കാരൻ ആണ്’ പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണം- മുഖ്യമന്ത്രി… യുപി സ്കൂളിൽ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ നിയമനം നൽകാൻ കഴിയില്ല, സമൂഹമാധ്യമത്തിൽ തനിക്കെതിരായ വ്യാജപ്രചാരണം ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിൽ… വിഡി സതീശൻ
‍‍
യുപി സ്കൂളിൽ ആകെ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്കു നിയമനം നൽകാൻ കഴിയില്ല, മുൻപ് കാലടി സർവകലാശാലയിൽ സമരം നടന്നപ്പോൾ കുട്ടികളെ ഡിസ്മിസ് ചെയ്ത ആളുകളാണ് ഇപ്പോൾ അവിടെ സമരത്തെ പിന്തുണയ്ക്കുന്നത്!! പാർട്ടിക്കുള്ളിലെ തർക്കത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: എൽപി സ്‌കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്കു നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 1:11 ആണ് അനുപാതമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഈ കണക്കുവച്ച് ഇപ്പോഴത്തെ അനുപാതം 1:19 ആണ്. സർക്കാർ യുപി സ്‌കൂളിൽ ആകെ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ എൽപിഎസ്ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ എന്ന ആവശ്യം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സമരസമിതി ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഡിവിഷൻ ഫോൾ വന്ന് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തസ്തികയില്ലാതെ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു സംബന്ധിച്ച് പിഎസ്‌സിയുമായി ചർച്ച നടത്തും. പല ലിസ്റ്റുകളിലും ഫസ്റ്റ് റാങ്കുകാർക്കു പോലും നിയമനം നൽകാൻ കഴിയാത്ത സ്ഥിതിയിലേക്കു പോകുകയാണ്. ഈ വിഷയങ്ങൾ എല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം അവസാനിക്കുമെന്ന ധാരണ ഉണ്ടായാൽ മറ്റ് ആവശ്യങ്ങളിൽ ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ സ്‌പോർട്‌സ് ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, റാഗിങ് നിരോധന ബില്ലിനും മന്ത്രിസഭായോഗം അനുമതി നൽകി. നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാല ബിൽ ഉൾപ്പെടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലടി സർവകലാശാലയിലെ സമരം ചെയ്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. മുൻപ് അവിടെ സമരം നടന്നപ്പോൾ കുട്ടികളെ ഡിസ്മിസ് ചെയ്ത ആളുകളാണ് ഇപ്പോൾ അവിടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സഭാ തർക്കത്തിൽ ഒത്തുതീർപ്പുണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ വലിയതോതിൽ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കേന്ദ്രത്തിൽനിന്നാണ് ഇതു നടക്കുന്നതെന്ന് അറിയാം. പക്ഷേ, പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കത്തെക്കുറിച്ചു പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് ‘താൻ ഈ നാട്ടുകാരൻ അല്ലെന്നും മാവിലായിക്കാരൻ ആണെന്നും’ പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ

BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026
BREAKING NEWS
ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ
25 Nov 2026
BREAKING NEWS
സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി സാമ്പത്തിക തട്ടിപ്പുക്കേസിൽ പ്രതി, പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും!! തനിക്കെതിരെയുളളത് വ്യാജ പരാതി, കോടതി തള്ളിയതാണ്- ആസിഫ് ഇഖ്ബാൽ, ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായി കമ്പനി സ്ഥാപകൻ
25 Nov 2026
BREAKING NEWS
പൊന്ന് വീണ്ടും താഴോട്ടുതന്നെ... ആഗോള വിപണിയിലെ സമ്മർദം കേരളത്തിലും പ്രതിഫലിക്കുന്നു
25 Nov 2026