BREAKING NEWS

‘മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം ‘ ; കെ.എസ്.ആർ.ടി.സി എം.ഡിക്ക് അബിൻ വർക്കി എം.എൽ.എയുടെ കത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.

ലിമിറ്റഡ് സ്റ്റോപ്പുകളോടെ സംസ്ഥാന, ദേശീയപാതകളിലൂടെ ഉയർന്ന വേഗത്തിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ കാലയളവിൽ ജനപ്രീതി നേടിയിട്ടുണ്ട്. രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.

ഉയർന്ന വേഗതയിൽ പെട്ടെന്നുള്ള ബ്രേക്കിങ് ഉണ്ടാകുന്നതും അപകടങ്ങൾ സംഭവിക്കുന്നതും യാത്രക്കാർക്ക് ഗുരുതര പരിക്കുകൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ മിന്നൽ ബസുകളിലും ഡ്രൈവർ സീറ്റിലും യാത്രക്കാരുടെ എല്ലാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ഉറപ്പുനൽകിയതായി അബിൻ വർക്കി അറിയിച്ചു.

കാറ്റടിച്ച് ജനലടഞ്ഞു, സമീപത്ത് നില്‍ക്കുകയായിരുന്ന ഒമ്പതാം ക്ലാസുകാരന്റെ മുഖത്ത് എച്ചില്‍ കൈ കൊണ്ട് അടിച്ച് സ്കൂള്‍ ജീവനക്കാരന്‍, ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടിയില്ല

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026