BREAKING NEWS

കാറ്റടിച്ച് ജനലടഞ്ഞു, സമീപത്ത് നില്‍ക്കുകയായിരുന്ന ഒമ്പതാം ക്ലാസുകാരന്റെ മുഖത്ത് എച്ചില്‍ കൈ കൊണ്ട് അടിച്ച് സ്കൂള്‍ ജീവനക്കാരന്‍, ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടിയില്ല

· · 1 min read
Share: Copied!

കൊല്ലം: ഒമ്പതാം ക്ലാസുകാരനെ സ്‌കൂളിലെ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി. കൊല്ലം കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ പ്യൂണ്‍ ആയ രജീഷാണ് കുട്ടിയുടെ കരണത്തടിച്ചത്. കാറ്റടിച്ച് ജനല്‍ അടഞ്ഞതിനെ തുടര്‍ന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ രജീഷ് മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു. സെപ്റ്റംബര്‍ 13നാണ് സംഭവം നടന്നത്.

ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. രജീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026