BREAKING NEWS

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മുങ്ങിയ പ്രതിയെ പൂനൈയിൽ നിന്നും പൊക്കി പോലീസ്; മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് കണ്ടെത്താൻ അന്വേഷണം

· · 1 min read
Share: Copied!

കൈതാരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൈതാരം സ്വദേശി കളത്തിപ്പറമ്പിൽ വിഷ്ണുവിനെ പുണെയിൽനിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ സമയത്ത് പറവൂരിൽ വിവിധ ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരിമാറ്റുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്താത്ത സമയങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നിൽ സ്ഥാപിത താൽപര്യക്കാരുണ്ടെന്ന വിമർശനം നേരത്തേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു.

ജനങ്ങൾക്ക് മനഃപൂർവം ബുദ്ധിമുട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യവും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026
BREAKING NEWS
സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
08 Nov 2026
BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026