BREAKING NEWS

കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

· · 1 min read
Share: Copied!

കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക. അഭിഭാഷക സവിത സിങ് അറ്റോർണി ജനറലിന് കത്ത് നൽകി. വിവാദ പോസ്റ്റിന്റെ പേരിൽ നേരത്തെ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയുള്ള നീക്കം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ കാരണങ്ങളാൽ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള പ്രതിഷേധമാണ് കുറിപ്പിൽ പ്രകടിപ്പിച്ചത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന പരാമർശമുൾപ്പെട്ട പോസ്റ്റ് വിവാദമായതോടെ ഉടൻ പിൻവലിച്ചു.

സംഭവത്തിൽ ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു കുറിപ്പ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയം കോടതിയുടെ പരിഗണനയിലെത്തിയതോടെ പാർട്ടി നേതൃത്വം കൂടുതൽ സമ്മർദത്തിലായി.

വിവാദത്തിന് പിന്നാലെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കെപിസിസി ആലോചിക്കുന്നുണ്ട്. നിലവിൽ സെല്ലിന് അധ്യക്ഷനില്ലാത്ത സാഹചര്യമാണ്. ചെയർമാൻ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ ഏപ്രിലിൽ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ സംബന്ധിച്ച് വ്യക്തതയില്ല.

കെപിസിസിയുടെ എക്സ് അക്കൗണ്ടിലൂടെ പാർട്ടി പ്രചാരണങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന വിലയിരുത്തൽ നേതാക്കൾക്കിടയിലുണ്ടായിരുന്നു. എന്നാൽ, ആലോചനയില്ലാത്ത പോസ്റ്റുകളും അമിതാവേശത്തോടെയുള്ള പ്രതികരണങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന വിമർശനവും ശക്തമാണ്.

നേരത്തെയും ഡിജിറ്റൽ പ്രചാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ബിഹാറുമായി ബന്ധപ്പെട്ട ‘ബീഡി’ പരാമർശം സഖ്യകക്ഷികളിൽനിന്നുപോലും വിമർശനമുയർത്തിയിരുന്നു. അന്ന് ഡിജിറ്റൽ സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് വി.ടി. ബൽറാം ഒഴിഞ്ഞിരുന്നു. പിന്നീട് ചുമതലയേറ്റ ഹൈബി ഈഡനും സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെ സെല്ലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി.

ചീഫ് ജസ്റ്റിസിനെതിരായ പരാമർശവും രാജി ആവശ്യപ്പെട്ടുള്ള പോസ്റ്റും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സമരത്തിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതാണ് വിവാദ കുറിപ്പെന്ന വിമർശനം എഐസിസി നേതാക്കൾക്കിടയിലും ഉയർന്നതായാണ് വിവരം. പോസ്റ്റ് പ്രസിദ്ധീകരിച്ച വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിച്ചെങ്കിലും വിവാദം പൂർണമായി കെട്ടടങ്ങിയിട്ടില്ല.

BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026
BREAKING NEWS
സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
08 Nov 2026
BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026