BREAKING NEWS

കഴിഞ്ഞമാസത്തെ വൈദ്യുതി ബിൽ 22,000 രൂപ!! തുക അടക്കാത്തതിൽ വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി കട്ട് ചെയ്തപ്പോൾ നാട്ടിലെ 50 ട്രാൻസ്ഫോമറുകളുടെ 200ലതികം ഫ്യൂസുകൾ തകർത്ത് യുവാവിന്റെ പ്രതികാരം, ഇടയ്ക്ക് ഫോണിൽ വധഭീഷണി, ബില്ലടക്കുന്ന സമയം കഴിഞ്ഞ് ഓഫിസിൽ കുഞ്ഞുമായെത്തിയും ഭീഷണി!! യുവാവ് പിടിയിൽ

· · 1 min read
Share: Copied!

കാസർകോട്: വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200ൽ അധികം ഫ്യൂസുകൾ തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവത്തിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ യുവാവ് ഒടുവിൽ പോലീസ് പിടിയിലായി.

യുവാവിന്റെ വീട്ടിലെ കഴിഞ്ഞ മാസത്തെ ബിൽ 22,000 രൂപയായിരുന്നു . 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചു. അൽപംസമയം കഴിഞ്ഞപ്പോൾ വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു.

ഇതോടെ വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. എന്നാൽ സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ബഹളം വച്ച് ഇറങ്ങിപ്പോയതായും ജീവനക്കാർ പറയുന്നു. ഇയാൾ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളിൽ നിന്നായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഇതിനിടെ യുവാവ്ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

തുടർന്നു നടന്ന പരിശോധനയിൽ 50ൽ ഏറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. ടൗൺ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നെല്ലിക്കുന്ന് സെക‍്ഷനു പുറമേ കാസർകോട് സെക‍്ഷൻ പരിധിയിലെ തളങ്കരയിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസും തകർത്തിരുന്നു. ഒരു ട്രാൻസ്ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകളാണുള്ളത്.

BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026