BREAKING NEWS

‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

· · 1 min read
Share: Copied!

കൊല്ലം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ(26)യേയാണ് ശനിയാഴ്ച രാത്രി കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തതയില്ല.

സ്വർണം പണയംവെച്ച് വായ്പയെടുത്തതിനെക്കുറിച്ചും വാഹനത്തിന്റെ വായ്പ തിരിച്ചടയ്ക്കാനുള്ളതിനേക്കുറിച്ചുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. വായ്പ തിരിച്ചടച്ചശേഷം ബാക്കി തുക വീട്ടുകാർക്ക് നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾക്കിടയിൽ തർക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.

കുട്ടികളില്ലാത്തതിലുള്ള മാനസിക വിഷമവും സായയ്ക്കുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ദമ്പതികൾക്കിടയിൽ മറ്റ് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല. കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന പരാമർശങ്ങളില്ല. ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ്, കൂടുതൽ പേരുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തും.

പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. നാലുവർഷം മുൻപാണ് അഫ്‌സലുമായി സായയുടെ വിവാഹം നടന്നത്. അസ്വാഭാവിക മരണത്തിന് ഇരവിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026