BREAKING NEWS

ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും

· · 1 min read
Share: Copied!

മഥുര: ക്ഷേത്രത്തിലെത്തിയ കൗമാരക്കാരായ പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റ കേസിൽ പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മഥുരയിലെ അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ബ്രിജേഷ് കുമാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിയായ ശ്യാം ബിഹാരിക്ക് ജീവപര്യന്തം തടവിന് പുറമെ 1.43 ലക്ഷം രൂപ പിഴയും കോടതി വിധിച്ചതായി അസിസ്റ്റന്റ് അഡ്വക്കേറ്റ് റാംപാൽ സിങ് അറിയിച്ചു. ഇന്റർപോളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ 2025 ജൂൺ 17-നാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് മഥുരയിലെ ജെയ്ന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി അശ്ലീല കൃത്യങ്ങളിൽ ഏർപ്പെടുകയും ഈ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തുകയുമായിരുന്നു പ്രതിയുടെ രീതി.

തുടർന്ന് ഈ ദൃശ്യങ്ങൾ വിദേശത്തുള്ള വ്യക്തികൾക്ക് ഓൺലൈനായി വിൽക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇന്റർപോൾ നൽകിയ മുന്നറിയിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കിയ സി.ബി.ഐ, ഒരു മാസത്തിനകം 2025 ആഗസ്റ്റ് 18-ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026