BREAKING NEWS

‘കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്’; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി

· · 1 min read
Share: Copied!

പാലക്കാട്: പരുതൂർ സ്കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് പൊലീസ്. കൂട്ടുകാരെ കാണിക്കാനായി നാടൻ തോക്ക് സ്കൂളിൽ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ് വെടിയേൽക്കാൻ കാരണമായതെന്ന് തൃത്താല പൊലീസ് വ്യക്തമാക്കി.

ലൈസൻസില്ലാത്ത നാടൻ തോക്കാണ് സംഭവത്തിന് ഉപയോഗിച്ചത്. തോക്ക് കൈവശം സൂക്ഷിച്ച വീട്ടുകാർക്കെതിരേ കേസെടുക്കുമെന്ന് തൃത്താല എസ്.ഐ സത്യജിത്ത് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ നാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

തോക്കിൽനിന്ന് രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ശേഷിച്ച തിരകൾ തോക്കിൽ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ക്ലാസ് മുറിയിൽവച്ചാണ് സഹപാഠിയുടെ തോക്കിൽനിന്ന് വെടിയേറ്റത്. തോളിലാണ് വെടിയേറ്റത്. പരുക്കേറ്റ വിദ്യാർഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ‘ അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം’ എന്ന് ഗായിക മാളവിക

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം
24 Nov 2026
BREAKING NEWS
'ഡാഡീ...വേണ്ട ഡാഡീ; പ്ലീസ്, വെടിവെക്കല്ലേ'; 911 കോളിൽ കുട്ടിയുടെ നിലവിളി, ഫ്ലോറിഡയിൽ ഭാര്യയെയും മക്കളെയും കൊന്ന് ജീവനൊടുക്കി കുടുംബനാഥൻ
24 Nov 2026