BREAKING NEWS

അനില‌ ജനനേന്ദ്രിയത്തിലും ലഹരിവസ്തുക്കൾ ഒളിപ്പിച്ചുവച്ചു, ‌വൈദ്യ പരിശോധനയിൽ കണ്ടെത്തിയത് 46 ഗ്രാം എംഡിഎംഎ, കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരനെ വിളിച്ചതിന്റെ തെളിവുകൾ പുറത്ത്, യുവതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധം- പോലീസ്

· · 1 min read
Share: Copied!

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രൻ ചില്ലറക്കാരിയല്ലെന്ന് പോലീസ്. ഇവർക്ക് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമെന്നും പോലീസ് പറഞ്ഞു. കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരൻ അനിലയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അനില കൊല്ലത്തേക്ക് ലഹരിയെത്തിച്ചത് ഇത് ആദ്യമായല്ലെന്നും, ഇതിന് മുൻപ് നിരവധി തവണ ലഹരിയെത്തിച്ചെന്നും പോലീസ് കണ്ടെത്തി.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്: സംഘ്പരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്ന ആദ്യ ബിജെപി നേതാവ്

അതോടൊപ്പം കൊല്ലം ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി പിടിയിലായ അനില രവീന്ദ്രന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അനിലയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് 46 ഗ്രാം എംഡിഎംഎയുമായി അനിലയയെ പോലീസ് പിടികൂടുന്നത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; മൂന്നു ദിവസത്തെ ആസൂത്രണം, നേരത്തെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി ഭാര്യ

കൂടാതെ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കൾ കണ്ടെത്തി. വൈദ്യ പരിശോധനയിലാണ് 46 ഗ്രാം എംഡിഎംഎ അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കാറിൽ ലഹരിവസ്തുക്കളുമായി പോവുകയായിരുന്ന ഇവരെ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026